ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണനെ കാണാനെത്തി ശോഭന, വീഡിയോ

സിനിമപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഇപ്പോഴിതാ, ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൃന്ദാവനിൽ നിന്നുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മാസ്ക് അണിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന ശോഭനെയാണ് വീഡിയോയിൽ കാണാനാവുക. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലേക്കായിരുന്നു ശോഭനയുടെ യാത്ര.

ഇന്ത്യയിൽ തന്നെ ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബങ്കെ ബിഹാരി ക്ഷേത്രം. ത്രിഭംഗ രീതിയിൽ നിൽക്കുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു, ഒരു നിമിഷം മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും തങ്ങളുടെ ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുകയാണ്. വൻ കെ ബിഹാരി അഥവാ ത്രിഭംഗ രൂപത്തിലുള്ളവൻ- പണക്കാരനോ ദരിദ്രനോ, വിദേശിയോ സ്വദേശിയോ. ബങ്കെ ബിഹാരിയോടുള്ള പ്രണയത്തിൽ എല്ലാവരും ഒന്നാണ്. ചിലരുടെ പ്രതീക്ഷ, ചിലർക്ക് പതിവ്, ചിലർക്ക് മകനെ പോലെ. എനിക്ക് എല്ലാം. ആ പീഠത്തിലിരുന്ന് ഒരുനിമിഷം നീയെന്നെ നോക്കിയോ, അങ്ങനെ ഞാൻ കരുതുന്നെന്ന് ശോഭന കുറിച്ചു