മഹാമാരിയെ തുരത്താൻ ജാ​​ഗ്രത ആവശ്യം, ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

ലോക്ക് ഡൗൺ കാലത്ത് ഒരു ചക്കയിടാൻ പോയ വ്യക്തിക്ക് സംഭവിച്ച അവസ്ഥകളുടെ കഥയാണ് ബി നഗറ്റീവ് ടു ബി പോസിറ്റീവ് എന്ന എന്ന കൊച്ചു സിനിമ പറയുന്നത് .കലാഭവൻ സതിഷ് പിച്ചി Sl ബിബിൻ ബി നായർ ബിനൻ സിജോ ബിനു മാധവ് എന്നിവരാണ് അഭിനേതാക്കൾ. ഒരു പക്ഷേ സോഷ്യൽ മീഡിയ വഴിയോ മറ്റ് വാർത്താ മാധ്യമങ്ങൾ കൂടിയോ മഹാമാരിയെ കുറിച്ചുള്ള യാഥാർത്ഥ്യം വേണ്ടത്ര മനസിലാക്കാതെ വീട്ട്കാർ തന്നെ നമ്മെ പുറത്തയച്ചേക്കാം. എന്നാൽ യാഥാർത്ഥ്യം അറിയുന്ന യുവജനങ്ങൾ അത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ലോക്ക് ഡൗൺ അവസാനിച്ച് ജനങ്ങൾ സാധാരണ ജീവിതം സാധ്യമാക്കുന്നത് വരെ വിട്ടിൽ തന്നെ തുടരണമെന്ന സന്ദേശമാണ് ഷോർട്ട് ഫിലിം പറയുന്നത് .

നേരിട്ടോ അല്ലാതെയോ വൈറസ് നമ്മുടെ വിട്ടിലെത്താതിരിക്കാൻ നമ്മൾ തന്നെയാണ് സൂക്ഷിക്കേണ്ടത്. വാണിയംപാറ പിച്ചി പോലിസ് സ്റ്റേഷൻ എന്നിവിടങ്ങൾ ആയിരുന്നു ലൊക്കേഷൻ. ആദ്യമായാണ് പീച്ചി എസ് ഐ ക്യാമറക്ക് മുന്നിൽ അഭിനയിക്കുന്നത് മിന്നുന്ന പ്രകടനമാണ് അദ്ധേഹം കാഴ്ചവച്ചത് . sinto സണ്ണിയും ജോബി ചുവന്നമണ്ണും ചേർന്നാണ് സിനിമ സംവിധാനം ചെയതത് 7 മിനിറ്റ് ദൈർഘ്യം ഉണ്ട് സിനിമക്ക് .

കേരള പോലിസിന് വേണ്ടി നിരവധി ഷോർട്ട് ഫിലിമുകൾ ജോബി മുന്നും സംവിധാനം ചെയ്തിട്ടുണ്ട് ക്യാമറ മുജിബ് എഡിറ്റിംഗ് ജിജു പൂവൻചിറ . കമ്മിഷണർ ആദിത്യ ഐ പി എസ് . സിനിമ റിലിസ് ചെയ്തു .കേരള പോലീസിന്റെ വിവിധ സൈറ്റുകളിലൂടെ നിരവധി പേരാണ് സിനിമ കണ്ട് നല്ല അഭിപ്രായങ്ങൾ പങ്ക് വക്കുന്നത്