മകന് ആറാം മാസം, ശ്രേയയുടെ കൈകളിൽ നിറഞ്ഞ ചിരിയുമായി ദേവ്യാൻ

മകൻ ജനിച്ച് ആറ് മാസം പിന്നിട്ടതിന്റെ കഥ പങ്കുവെക്കുകയാണ് ശ്രേയ ഘോഷാൽ. മനോഹരമായ കുറിപ്പും ചിത്രത്തോടും പങ്കുവെച്ചു. എല്ലാവർക്കും ഹായ്…. ഞാൻ ദേവ്യനാണ്. എനിക്ക് ഇന്ന് 6 മാസം തികയുന്നു. ഇപ്പോൾ ഞാൻ എനിക്ക് ചുറ്റുമുള്ള ലോകത്തെ വീക്ഷിക്കുകയാണ്. പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുന്നതിലും ചിത്ര പുസ്തകങ്ങൾ വായിക്കുന്നതിലും മണ്ടത്തരങ്ങൾ കേട്ട് ഉറക്കെ ചിരിക്കുന്നതിലും എന്റെ അമ്മയുമായി ആഴത്തിലുള്ള സംഭാഷണങ്ങളിൽ നടത്തുന്നതിലും തിരക്കിലാണ്. നിങ്ങൾ നൽകിയ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി. ആദ്യമായാണ് മകന്റെ ചിത്രം പങ്കുവെക്കുന്നത്.

മലയാളിയല്ലെങ്കിലും മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികമാരിൽ ഒരാളാണ് ശ്രേയാ ഘോഷാൽ. സ്വരമാധുരി കൊണ്ടു ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെയെല്ലാം പ്രിയപ്പെട്ട ഗായികയായി മാറി ഈ ബംഗാൾ സ്വദേശി. മലയാളം അറിയാതിരുന്നിട്ടും മലയാള ഗാനങ്ങൾ അക്ഷര ശുദ്ധിയോടെ പാടുന്നുവെന്നതാണ് ശ്രേയയുടെ പ്രധാന പ്രത്യേകത. ശ്രേയയുടെ ഭർത്താവ് ശൈലാദിത്യയാണ്.

ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനം പാടിക്കൊണ്ട് മലയാളിത്തിലേയ്‌ക്കെത്തിയ ശ്രേയ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. 2015ൽ സുഹൃത്ത് ശിലാദിത്യയെയാണ് ശ്രേയ വിവാഹം ചെയ്തത്. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. വിവാഹചടങ്ങുകൾ അതീവ രഹസ്യമായാണ് നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ബോളീവുഡ് ചലച്ചിത്രപിന്നണി രംഗത്താണു കൂടുതലായി ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ‌ ആലപിക്കുന്നു ശ്രേയ. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷലിനു ലഭിച്ചിരുന്നു.