അഞ്ജന ഷാജൻ – അബ്ദുൾ റഹ്മാൻ പ്രണയത്തിൽ ദുരൂഹത,സല്മാന്റെ വെളിപ്പെടുത്തൽ വീട്ടുകാർ നിഷേധിച്ചു

കൊച്ചിയിൽ മോഡലുകളുടെ ദുരൂഹ അപകട മരണത്തിൽ അഞ്ജനയുടെ പ്രണയത്തിലും ദുരൂഹതകൾ.അഞ്ജനയും അബ്ദുൾ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന വിവരം അഞ്ജന ഷാജന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. വീട്ടുകാർ അറിയാത്ത പ്രണയം എന്ന് ആയിരുന്നു ഇതോടെ വ്യക്തമായി. അഞ്ജന ഷാജന്റെ സഹോദരൻ തന്നെ ഇത് വ്യക്തമാക്കുന്നു. എന്നാൽ അഞ്ജനയും അബ്ദുര്‍ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് മോഡലുകളുടെ സുഹൃത്തും അബ്ദുൾ റഹ്മാന്റെ സുഹൃത്തും കൂടിയയ ഇ ഡി സല്‍മാന്‍ എന്ന ആൾ പറയുന്നു. അഞ്ജന ഷാജനും അബ്ദുൾ റഹ്മാനും തമ്മിലുള്ള പ്രണയം അഞ്ജനയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു എന്നാണ്‌ സുഹൃത്ത് ഇ ഡി സല്മാൻ പറയുന്നത്. വിവാഹ ശേഷം വിദേശത്തേക്ക് പോകാനും പരിപാടി ഇട്ടിരുന്നു. അബ്ദുൾ റഹ്മാൻ സമീപത്ത് തന്നെ വിദേശത്തേക്ക് പോകാനും പ്ളാൻ ചെയ്തിരുന്നു എന്നും ഇ ഡി സല്മാൻ പറയുന്നു

നവംബർ 1നു പുലർച്ചെയാണ്‌ 2019 ലെ മിസ്‌ കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019ലെ മിസ്‌ കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്‌ജന ഷാജന്‍ (24), തൃശൂര്‍ സ്വദേശി കെ.എ. മുഹമ്മദ്‌ ആഷിഖ്‌ (25) അബ്ദുൾ റഹ്മാൻ എന്നിവരാണ്‌ കാറിൽ യാത്ര ചെയ്യവേ അപകടം ഉണ്ടാകുന്നത്. അബ്ദുൾ റഹ്മാൻ ആയിരുന്നു കാർ ഓടിച്ചത്. അബ്ദുൾ റഹ്മാൻ രക്ഷപെടുകയും ബാക്കി എല്ലാവരും മരിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ തകർന്ന കാറിന്റെ ഉടമയാണ്‌ ഇ ഡി സല്‍മാന്‍.

ഇ ഡി സല്മാൻ അന്ന് ഇവർക്കൊപ്പം ഇല്ലാതെ പോയത് മറ്റൊരു പരിപാടിയിൽ ആയതിനാലായിരുന്നു.ഇ ഡി സല്മാൻ തന്നെയാണ്‌ വെളിപ്പെടുത്തിയത് അഞ്ജന ഷാജനും അബ്ദുൾ റഹ്മാനും തമ്മിലുള്ള പ്രണയം. ഇത് നിഷേധിച്ച വീട്ടുകാർ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണം എന്നാവശ്യപ്പെട്ടും പോലീസിൽ പരാതി കഴിഞ്ഞ ദിവസം നല്കിയിട്ടുണ്ട്.അഞ്ജനയുടെ കുടുംബം പൊലീസ് കമ്മീഷണർക്ക് പരാതിയുടം നൽകിയിട്ടുണ്ട്.ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന്റേയും മോഡലുകളെ പിന്തുടർന്ന സൈജു തങ്കച്ചന്റേയും പങ്കു അന്വേഷിക്കണം. പിന്തുടരാൻ ആരാണ് സൈജുവിന് നിർദേശം നൽകിയത്. ഇതിൽ റോയി വയലാട്ടിന്റെ പങ്ക് എന്താണ്.ഇതെല്ലാം അന്വേഷിക്കണംഎന്നാണ് അഞ്ജനയുടെ സഹോദരൻ അർജുൻ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.ഇവർക്ക് ജാമ്യം പെട്ടന്ന് കിട്ടിയതിൽ ദുഃഖമുണ്ടെന്നും അന്ന് രാത്രി എന്തു നടന്നു എന്ന സത്യം പുറത്തു വരണമെന്നും അർജുൻ പറയുന്നു.

അഞ്ജന ഷാജൻ, ഹോട്ടലിൽവച്ചു രണ്ടു തവണ മദ്യം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചിരുന്നെന്നു സഹോദരൻ അർജുനൻ പറഞ്ഞു.നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിക്കു ശേഷം, രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് അഞ്ജന മദ്യം കഴിക്കാനുള്ള വാഗ്ദാനം നിരസിച്ച ദൃശ്യമുള്ളത്. എന്നാൽ ഈ സി സി ടി വി ദൃശ്യങ്ങളിൽ അഞ്ജന പാർട്ടിയിൽ ഡാൻസ് ചെയ്യുന്നത് കാണാം. മോഡലികൾ ഇതിനു മുമ്പുള്ള ദിവസവും ഇതേ ഹോട്ടലിൽ ഡാൻസ് ചെയ്തിരുന്നു.

അഞ്ജന ഷാജൻ മദ്യപിച്ചില്ലെന്ന് പറയുമ്പോൾ അപകടം ഉണ്ടായ കാറിൽ നിന്നും മദ്യകുപ്പി കണ്ടെത്തിയിരുന്നു.കാറിൽ വയ്ച്ച് മദ്യപിച്ചോ എന്നും വ്യക്തമല്ല. കാരണം ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.എന്നാൽ ഇതിനു വിരുദ്ധമായാണ്‌ ഹോട്ടലിൽ ഉള്ളവരുടേയും കാർ ഓടിച്ച അബ്ദുൾ റഹ്മാന്റെയും മൊഴി.സഹോദരിക്ക് വീട്ടിൽ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തിരുന്നു എന്നും അവളുടെ സ്വകാര്യതയിൽ ഇടപെട്ടിരുന്നില്ലായിരുന്നു എന്നും അഞ്ജനയുടെ സഹോദരൻ പറഞ്ഞു.

അഞ്ജന അന്ന് രാത്രി വീട്ടിലേക്ക് വരുന്നില്ലെന്നും ആൻസി കബീർ കൂടെ ഉണ്ടെന്നും ആയിരുന്നു അവസാനം വീട്ടിലേക്ക് നല്കിയ മെസേജ്. എവിടെ പോയി എന്നോ എങ്ങോട്ട് പോകുന്നു എന്നോ ഒന്നും പറഞ്ഞിരുന്നില്ല.കാറോടിച്ച അബ്ദുൾ റഹ്മാന് നേരത്തേ കോടതി ജാമ്യം നല്കിയിരുന്നു.മിസ് കേരളം ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട കാറപകടത്തിന് വഴിവെച്ചത് മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെയെന്നായിരുന്നു എന്നാണ് ഇരകളുടെ സുഹൃത്തിന്റെ മൊഴി. ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ, ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് മൊഴി നല്‍കിയത്. കാറിൽ ഉള്ളവരും ലഹരിയിൽ ആയിരുന്നു എന്നും മൊഴിയുണ്ട്.

കാറിന്റെ ഉടമ ഇ ഡി സല്മാന്റെ മൊഴിയും അഞ്ജന ഷാജന്റെ വീട്ടുകാരുടെ മൊഴിയും തമ്മി വൈരുദ്ധ്യത ഉണ്ട്.ഫാഷന്‍ മോഡലായ സല്‍മാന്‍ 2017-ല്‍ കോഴിക്കോട് നടന്ന മിസ് മലബാര്‍ മത്സരത്തിനിടെയാണ് അന്‍സിയെ പരിചയപ്പെടുന്നത്. അതേവേദിയില്‍ നടന്ന മിസ്റ്റര്‍ കേരള മത്സരത്തില്‍ മിസ്റ്റര്‍ പേഴ്സണാലിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടത് സല്‍മാനായിരുന്നു. ഇതാണ് ഇരുവരുടെയും പരിചയത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് അന്‍സി വഴി അഞ്ജനയെയും പരിചയപ്പെട്ടു.സല്‍മാനാണ് തന്റെ സുഹൃത്തുക്കളായ ആശിഖിനെയും അബ്ദുര്‍ റഹ്മാനെയും യുവതികള്‍ക്ക് പരിചയപ്പെടുത്തിയത്. സ്റ്റോക് മാര്‍കെറ്റ് ബിസിനസിലടക്കം സജീവമായിരുന്നു അബ്ദുര്‍ റഹ്മാന്‍.

മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട സിസിടിവി, ഡിവിആര്‍ കണ്ടെത്താന്‍ പരിശോധന തുടങ്ങി. ഡിവിആര്‍ പുഴയിലെറിഞ്ഞെന്ന് മൊഴി നല്‍കിയ ഹോട്ടല്‍ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് പരിശോധന. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് തിരച്ചിൽ നടത്തുന്നത്.

ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് ടീമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ഡിവിആര്‍ എറിഞ്ഞതായി ജീവനക്കാര്‍ കാണിച്ചുകൊടുത്ത ഭാഗത്താണ് ഇപ്പോള്‍ പരിശോധന