സിദ്ധാര്‍ഥന്റെ മരണം, ആരോപണ വിധേയനായ വിദ്യാര്‍ഥിയുടെ അമ്മയുടെ പ്രാക്ടീസ് കേന്ദ്രത്തിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

തിരുവനന്തപുരം. പൂക്കോട്. വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പങ്കുണ്ടെന്ന കരുതുന്ന വിദ്യാര്‍ഥിയുടെ അമ്മ ഡോക്ടറായ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

സിദ്ധാര്‍ഥന്റെ വീടിന് സമീപത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് റൂമിന് നേരെയാണ് പ്രതിഷേധം നടന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ബിന്ദുര്‍ സുന്ദര്‍ ഇവിടെയാണ് സ്വകാര്യ പരിശോധന നടത്തുന്നത്.

കേസില്‍ ഇവരുടെ മകന്‍ പ്രതിയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡോക്ടറുടെ നെയിം ബോര്‍ഡ് എടുത്തെറിഞ്ഞു.