സിദ്ദീഖ് കാപ്പനേ കേരളത്തിലേക്ക് എത്തിച്ചതിൽ മീഡിയാ വൺ ദില്ലി ചീഫും, ഡി ധനസുമോദുമായുള്ള ബന്ധം ചർച്ചയാകുന്നു

ദില്ലിയിൽ നിന്നും കേരളത്തിൽ എത്തിയ ഭീകരവാദ കേസിലെ പ്രധാന കണ്ണി സിദ്ദിഖ് കാപ്പനേ കൊണ്ടുവരാനും ആനയിക്കാനും ഒപ്പം ഉണ്ടായിരുന്നത് മീഡിയ വൺ ദില്ലി ചീഫ് ധന സുമോദ്. സിദ്ദിഖ് കാപ്പനു പിന്നിൽ ആരെന്നും ഏത് മാധ്യമ പ്രവർത്തകരാണ്‌ ഇത് എന്നും മറ നീക്കി പുറത്ത് വരുകയാണ്‌. സിദ്ദിഖ് കാപ്പനു മാധ്യമ പ്രവർത്തകരും മാധ്യമ സ്ഥാപന മേലധികാരികളും ചേർന്ന് കോഴിക്കോട് സ്വീകരണം നടത്തുന്നതിൽ വലിയ സ്വഭാവികത ഉണ്ട്. സിദ്ദിഖ് കാപ്പൻ ജനകീയ സമരം ചെയ്തിട്ടോ, നാട് നന്നാക്കാൻ ഇറങ്ങി പോരാടിയിട്ടോ അല്ല ജയിലിൽ ആയത്. ഹത്രാസിൽ സ്ഫോടനത്തിനു ആസൂത്രണം ചെയ്ത കുറ്റം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപവും സ്ഫോടനവും ആസൂത്രണം ചെയ്ത കേസുകൾ, വിദേശത്തേ ഇസ്ളാമിക ഭീകര ഗ്രൂപ്പുകളുമായി ബന്ധവും സാമ്പത്തിക ഇടപാടും, കള്ളപണ ഇടപാടുകൾ, പോപ്പുലർ ഫ്രണ്ടിന്റെ പ്രധാനി.. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്കാണ്‌ ജയിലിൽ ആയത്.

ദൽഹി കലാപത്തിൽ സിദ്ദിഖ് കാപ്പൻ നിർണായക പങ്കു വഹിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു.ദൽഹി കലാപ കേസ് പ്രതികളുമായി സിദ്ദിഖ് കാപ്പൻ നിരന്തരം ബന്ധപ്പെട്ടിരുന്നതായും ലക്നൗ എൻഐഎ പ്രത്യേക കോടതിയിൽ യുപി പൊലീസ് പ്രത്യേക ദൗത്യ സേന സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ദൽഹി കലാപ വേളയിൽ പോപ്പുലർ ഫ്രണ്ട് ഉന്നത നേതാക്കൾക്കും കലാപകാരികൾക്കുമിടയിൽ സന്ദേശങ്ങൾ കൈമാറിയത് സിദ്ദിഖ് കാപ്പൻ ആയിരുന്നു. ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനായി വടക്കു കിഴക്കൻ ദൽഹിയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ നേരത്തേ തന്നെ ആയുധങ്ങളും പെട്രോൾ ബോംബ് വർഷിക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. ദൽഹി പൊലീസിൻ്റെ ശ്രദ്ധ ഷഹീൻ ബാഗിൽ സിഎഎ വിരുദ്ധ സമരത്തിലായിരുന്ന സമയത്താണ് വടക്കു കിഴക്കൻ ദൽഹിയിൽ കലാപത്തിനു കോപ്പു കൂട്ടിയത്.അന്ന് ഷഹീൻ ബാഗിലെ എൻസി എച്ച് ആർ ഒ ഓ ഫിസിലായിരുന്നു കാപ്പൻ്റെ താമസം. ഇങ്ങിനെ ഒക്കെയുള്ള ഇപ്പോൾ ഒന്നര കൊല്ലം റിമാന്റ് തടവുകാരനായി യു.,പി ജയിലിൽ കിടന്ന സിദ്ദിഖ് കാപ്പനാണ്‌ കേരളത്തിൽ വന്നത്. അല്ലാതെ ഉപ്പു കുറുക്കാനും, മോദിക്കെതിരെ ജാഥ നടത്താനും, പിനറായിക്കെതിരെ സമരം നടത്തിയതും ഒന്നുമല്ല കുറ്റം..കുറ്റങ്ങളും കേസും ഭീകരവും ഭീകരനും ആണ്‌.

ധനു സുമോദ് എന്ന് കേൾകുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ എന്ന് തോന്നാം. എന്നാൽ ധനു സുമോദ് സാധാരണ ഒരു മാധ്യമ പ്രവർത്തകൻ മാത്രമല്ല. മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 5 വർഷത്തേ സിക്രട്ടറിയായിരുന്നു. ചെന്നിത്തല ഇരിക്കാനും നില്ക്കാനും പ്രസംഗിക്കാനും ഒക്കെ ധനു സുമോദ് പറയണം ആയിരുന്നു. പ്രതിക്ഷ നേതാവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ സിക്രട്ടറിയായിരുന്നു. ധനു സുമോദിന്റെ സിദ്ദിഖ് കാപ്പനുമായു ബന്ധം വർഷങ്ങൾ മുമ്പേ ഉള്ളതാണ്‌. സിദ്ദിഖ് കാപ്പനു സമാധാനത്തിനു നോബൽ സമ്മാനം നല്കണം എന്നുവരെ ഇയാൾ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്നവും പ്രതിപക്ഷ നേതാവ് സ്ഥാനവും തെറിച്ചപ്പോൾ ധനു സുമോദ് മീഡിയ വണ്ണിൽ ജോലിക്ക് കയറുകയായിരുന്നു. മീഡിയ വണ്ണിന്റെ ദില്ലി ബ്യൂറോയുടെ ചീഫായി. തുടർന്ന് ദില്ലിയിൽ ചെന്ന ധനു സുമോദ് ചെന്നിത്തലക്കിട്ട് ചവിട്ടി കെ സി വേണുഗോപാലിന്റെ അടുത്ത് കൂടി. രമേശ് ചെന്നിത്തലക്ക് എ ഐ സി സി സിക്രട്ടറി സ്ഥാനം ഉറപ്പായപ്പോൾ ചെന്നിത്തലയുമായി ബന്ധപ്പെട്ട ചില പഴയകാല വാടസ്പ്പ് ചാറ്റുകൾ ധനു സുമോദ് കെ സി വേണുഗോപാലിനു എത്തിച്ച് നല്കുകയും ചെന്നിത്തലയേ ദില്ലിയിൽ നിന്നും തെറുപ്പിക്കുകയും ആയിരുന്നു.

നിരോധിത സംഘടനയായ പോപ്പുലർ പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പനെ സമാധാനത്തിന്റെ നൊബൽ സമ്മാനത്തിനു ശുപാർശ ചെയ്യുമെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വീരവാദം മുഴക്കിയ ഡി ധനു സുമോദിനെ കുറിച്ച് ഏജൻസികൾ വിശദമായി അന്വേഷിക്കുന്നുണ്ട്.പോപ്പുലർ ഫ്രണ്ട് മുഖപത്രം തേജസിന്റെ ഡൽഹി ലേഖകനായിരുന്ന സിദ്ദിഖ് കാപ്പനും മുമ്പും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മീഡിയ വൺ ഡൽഹി ബ്യൂറോ ചീഫായി തിരിച്ചെത്തിയ ശേഷം വീണ്ടും ധന സുമോദ് കെയുഡബ്ല്യുജെ സെക്രട്ടറിയായി.ജന്തർ മന്ദർ റോഡിൽ കേരള ഹൗസിന് എതിർവശത്തുള്ള ധവൻ ദ്വീപ് ബിൽഡിങ്ങിലെ തേജസ് ഓഫിസായിരുന്നു കെ യുഡബ്ല്യുജെ – പോപ്പുലർ ഫ്രണ്ട് ഗൂഡാലോചനകളുടെ സങ്കേതം. ബീഫിന്റെ പേരിൽ വ്യാജ വിവാദം സൃഷ്ടിക്കാനുള്ള പോപ്പുലർ ഫ്രണ്ട് ഗൂഡ പദ്ധതിയിൽ സിദ്ദിഖ് കാപ്പനൊപ്പം ധനസുമോദും സജീവ പങ്കാളിയായിരുന്നു.എന്ത്യായാലും ധനു സുമോദ് ഇപ്പോൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റഡാറിൽ പതിഞ്ഞ ഒരു മാധ്യമ പ്രവർത്തകനും കൂടിയാണ്‌. ഇത്തരത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്ന ഒരാളേ എങ്ങിനെ 5 വർഷം തന്റെ സിക്രട്ടറിയാക്കി കൊണ്ട് നടക്കാൻ രമേശ് ചെന്നിത്തല എന്ന മുൻ പ്രതിപക്ഷ നേതാവിനു സാധിച്ചു എന്നും ചോദ്യം ഉയരുന്നു. 5 കൊല്ലം ചെന്നിത്തലയുടെ കൂടെ കൂടി രഹസ്യ നീക്കങ്ങൾ തന്നെ നിയോഗിച്ചവർക്കായി നറ്റത്തിയ ധനു സുമോദ് ശംബളം കൈപറ്റിയതും കേരളത്തിന്റെ ഖജനാവിൽ നിന്നും ആയിരുന്നു.

ഇപ്പോൾ ധനു സുമോദ് എന്ന ശ്രദ്ധിക്കപ്പെടുന്നത് സിദ്ദിഖ് കാപ്പൻ കൂട്ടുകെട്ടിൽ വീണ്ടും സജീവമാകുന്നു എന്നതിനാലാണ്‌.  18 മാസത്തോളം യു പി ജയിലിൽ കിടന്ന സിദ്ദിഖ് കാപ്പനേ കേരളത്തിലേക്ക് കൊണ്ടുവരാൻ വിമാനത്തിൽ വരെ ധനു സുമോദ് അനുഗമിച്ചു. മീഡിയ വൺ ദില്ലിൽ ചീ​ഫായ ധനു സുമോദിനും സിദ്ദിഖ് കാപ്പനും, ഭാര്യക്കും ദില്ലിയിൽ നിന്നും കോഴിക്കോട്ടേക്ക് ടികറ്റ് എടുത്തത് ആരെന്നും വ്യക്തമല്ല. കോഴിക്കോട് എഥ്തിയ ധനു സുമോദ് സിദ്ദിഖ് കാപ്പനേയും ഭാര്യയേയും വേങ്ങരയിലെ വീള്ളിൽ കൊണ്ടു ചെന്ന് ആക്കുകയായിരുന്നു. ആരുടെ ദൗത്യം ആണ്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുൻ സിക്രട്ടറിയും മനസാക്ഷി സൂക്ഷിപ്പുകാരനും നടപ്പാക്കിയത് എന്നും വ്യക്തമല്ല

സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുമ്പോൾ മുമ്പ് ദില്ലിയിൽ മെഴുകുതിരി കത്തിച്ച് സമരം നടത്താൻ ഇറങ്ങിയതും ഇതേ ധനു സുമോദാണ്‌. സിദ്ദിഖ് കാപ്പന്റെ ജയിൽ വാസത്തിന്റെ രണ്ടാം വാർഷിക ദിനമായ ഒക്ടോബർ അഞ്ചിനു വൈകിട്ട് ആറിനു ന്യൂഡൽഹി റെയ്‌സിന റോഡിലെ പ്രസ് ക്ലബിനു മുന്നിൽ മെഴുകുതിരി പ്രകടനം നടത്തുമെന്നു ഫ്രഖ്യാപിച്ച് ഇറങ്ങിയ ഈ ധനു സുമോദിനെ ദില്ലി പോലീസ് അന്ന് നൂറേൽ ഓടിക്കുകയായിരുന്നു. ജീവനും കൊണ്ടോടിയ ധനു സുമോദും കൂട്ടരും കെയുഡബ്ല്യുജെ ദൽഹി ഘടകം വൈസ് പ്രസിഡന്റ് എം.പ്രശാന്ത് വി.പി.ഹൗസിൽ എം.പി. ഫ്‌ലാറ്റിൽ പ്രവർത്തിക്കുന്ന ദേശാഭിമാനി ഓഫിസിൽ കുറച്ചു പ്രവർത്തകർക്കൊപ്പം ഓൺലൈനിൽ യോഗം ചേർന്ന് പ്രതിഷേധിക്കുകയായിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത മലയാളി മാധ്യമ പ്രവർത്തകക്കെതിരേ എല്ലാം ദില്ലി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.