വീട്ടിൽ താടകയാണ്, പുറത്ത് പക്ഷെ നിയന്ത്രത്തോടെയാണ് പെരുമാറാറുള്ളത്- ജ്യോത്സന

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സന. മലയാളത്തിലെ പിന്നണി ഗായകർക്ക് ഇടയിൽ ശ്രദ്ധേയയാണ് ജ്യോത്സന. 2002ൽ പ്രണയമണി തൂവൽ എന്ന ചിത്രത്തിൽ പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമയിലേക്കുള്ള ജ്യോത്സനയുടെ അരങ്ങേറ്റം. എന്നാൽ താരത്തെ ഏറെ ശ്രദ്ധേയമാക്കിയത് നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനമാണ്. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങൾ താരം ആലപിച്ചു. നിരവധി ആൽബങ്ങളിലും പാടി.

എറണാകുളം സ്വദേശിയും ഐടി ജീവനക്കാരനുമായ ശ്രീകാന്താണ് ജ്യോത്സ്‌നയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോളിതാ തന്റെ ജീവിത വിശേഷങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക. തന്റെ പേര് പലരും തെറ്റിച്ച് വിളിക്കാറുണ്ട്. അത് കേൾക്കുമ്പോൾ വല്ലാതെ ദേഷ്യം വരാറുമുണ്ട്. ദേഷ്യം വരുന്ന അവസരങ്ങളിലും ചിരിച്ചോണ്ട് തന്നെ നിൽക്കാറാണ് പതിവ്. അങ്ങനെ നിൽക്കാൻ പഠിച്ചതാണ്. ജീവിതം അങ്ങനെ പഠിപ്പിച്ചുവെന്നും വേണമെങ്കിൽ പറയാം എന്നും ജ്യോത്സ്‌ന പറയുന്നു.

താൻ ‘വീട്ടിൽ താടകയാണ്. പുറത്ത് പക്ഷെ നിയന്ത്രത്തോടെയാണ് പെരുമാറാറുള്ളത്. ഭർത്താവിന്റെ അടുത്തൊരു വഴക്കാളിയാണ്. പലരും പറഞ്ഞിട്ടും മാറ്റാൻ പറ്റാത്ത ചില സ്വഭാവങ്ങളുണ്ട്. മനസിൽ തോന്നിയത് അപ്പോൾ തന്നെ ഞാൻ പറയും. ഡിപ്ലോമാറ്റിക്ക് ആവാൻ പറ്റാറില്ല. ചാൻസ് ചോദിച്ച് മ്യൂസിക്ക് ഡയറക്ടേഴ്‌സിനെ വിളിക്കാറില്ല. അവസരം ചോദിച്ച് വിളിക്കുക എന്നത് എനിക്ക് പറ്റാത്ത കാര്യമാണ്’

‘ശ്രീകാന്ത് ചേട്ടനോട് വഴക്കിട്ട് പട്ടിണി കിടക്കാറില്ല. ശ്രീകാന്തേട്ടൻ പട്ടിണി കിടന്നിട്ടുണ്ടെങ്കിലെയുള്ളൂ. ഞാൻ ഒരിക്കലും പട്ടിണി കിടക്കില്ല. എന്നെ കണ്ടാൽ അറിഞ്ഞൂടെ. സ്‌റ്റേജ് ഷോയ്ക്കിടെ പാട്ട് പലപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. പുസ്തകമോ ഐപാഡോ റഫറൻസിന് വെക്കാറില്ലാത്തതാണ് കാരണം.’ ‘എന്നെ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയുന്നവരോട് പ്രതികരിക്കാറില്ല. എന്നെ ഇഷ്ടപ്പെടുവെന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ. കുറച്ച് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓൺലൈൻ ട്രോളിങും ലഭിച്ചിട്ടുണ്ട്.’ എന്നും ജ്യോത്സ്‌നയ പറയുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് ജ്യോത്സ്‌ന പങ്കുവെച്ചിരുന്ന കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീ ആയാലും പുരുഷനായാലും പരിപൂർണത എന്നതും എല്ലാ തികഞ്ഞ അവസ്ഥ എന്നതുമെല്ലാം വെറും മിഥ്യയാണെന്ന് താരം പറയുന്നത്. വീട് വൃത്തികേടായി കിടക്കുന്നത് കൊണ്ടോ കുട്ടികൾ വേണ്ടെന്ന് വെക്കുന്നത് കൊണ്ടോ ഒരു സ്ത്രീ മോശക്കാരിയാകുന്നില്ലെന്നും പുരുഷന്മാർ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. വീട്ടിലിരിക്കുന്ന പങ്കാളിയാകാൻ പുരുഷൻ തീരുമാനിക്കുന്നതും നല്ല കാര്യമാണ്

2002ൽ പുറത്തിറങ്ങിയ പ്രണയമണിതൂവൽ എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് ജ്യോത്സന എത്തുന്നത്. നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനം ഗായികയുടെ കരിയറിലെ വഴിത്തിരിവായി. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്.