‘ചേച്ചീ, കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെയെന്ന് അവർ എന്നോട് ചോദിച്ചു’ – നിമിഷ സജയന്‍

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥപാത്രങ്ങള്‍ ചെയ്ത നടി അഭിനയിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും നായാട്ടും ചോലയും മാലിക്കുമെല്ലാം ഏറെ ശ്രദ്ധനേടുകയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ സജയന്‍.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ മുന്‍നിര യുവനടിമാരില്‍ ഒരാളായി നിമിഷ മാറുന്നത്. ഇതുവരെ സിനിമയില്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താല്‍പര്യമില്ലെന്നും പറഞ്ഞ നിമിഷയുടെ വാക്കുകളും ഇതിനിടെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നേരിടാറുള്ള നിമിഷ, ഇപ്പോള്‍ ഇതാ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തനിയ്ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ഒരു ഓൺലൈനിന്‌ നല്‍കിയ അഭിമുഖത്തിലാണ് നിമിഷ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ജിയോ ബേബി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂട് ആയിരുന്നു ചിത്രത്തിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നിമിഷ സജയൻ ആയിരുന്നു സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റിലീസ് ചെയ്തപ്പോള്‍ ഒരുപാട് നല്ല മെസേജുകള്‍ വന്നെന്ന് നിമിഷ പറഞ്ഞു. എന്നാല്‍ ഒരുകൂട്ടം ആണുങ്ങള്‍ തനിയ്ക്ക് മെസേജ് അയച്ചത് ‘ചേച്ചി കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ’ എന്നായിരുന്നു. ഇത്രയും നല്ല സിനിമ വന്നിട്ടും ഇവര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് മനസിലായില്ല. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുമെന്നാണോ ഇവരുടെ വിചാരമെന്നും നിമിഷ ചോദിക്കുന്നു. വലിയ രീതിയിലുള്ള ചർച്ചകൾക്ക് ആയിരുന്നു ചിത്രം വഴിതെളിച്ചത്. സിനിമയിൽ ഫോർ പ്ലേ എന്ന കാര്യത്തെക്കുറിച്ച് പരാമർശം നടത്തുന്നുണ്ട്. എന്നാൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികൾക്ക് ലൈംഗിക വിദ്യാഭ്യാസം എന്നാൽ എന്താണ് എന്നറിയില്ലല്ലോ. അതുകൊണ്ടുതന്നെ അവർക്ക് ഈ വാക്കിൻറെ അർത്ഥം മനസ്സിലായില്ല. അവർ കരുതിയത് ഇത് എന്തോ അശ്ലീല പദം ആണ് എന്നാണ്. അങ്ങനെ മലയാളികൾ അവരുടെ തനിസ്വഭാവം നടിയുടെ ഇൻബോക്സിൽ കാണിക്കുക തന്നെ ചെയ്തു.

സിനിമ ഇറങ്ങിയ സമയത്ത് നിരന്തരം മോശം മെസ്സേജുകൾ വരാറുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്. ധാരാളം ആളുകൾ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് വിളിച്ചിരുന്നു. എന്നാൽ നിരവധി ആളുകൾ ‘ചേച്ചി ഒരു പോർപ്ലെ എടുക്കട്ടെ’ എന്നൊക്കെ മെസ്സേജ് എത്തി- താരം പറഞ്ഞു. നെഗറ്റീവ് കമന്റുകള്‍ ഒരുപാട് വരാറുണ്ടെങ്കിലും അതിനൊന്നും താന്‍ തന്റെ എനര്‍ജി കളയാറില്ലെന്ന് നിമിഷ വ്യക്തമാക്കി.

അടുത്തിടെ നിമിഷ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ടില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവെച്ചിരുന്നത്. ഒരു കയ്യില്‍ ഐസ് നിറച്ച ഡ്രിങ്കുമായി പുഞ്ചിരിയോടെ ഇരിക്കുന്ന നിമിഷയുടെ ചിത്രങ്ങളാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്. ബിജു മേനോന്‍ നായകനായെത്തിയ ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.