മാഹിയിലെ ലോഡ്ജിൽ അറുപത് വയസ്സുകാരി പീഡനത്തിന് ഇരയായി, ലോഡ്ജ് ജീവനക്കാരൻ പോലീസ് പിടിയിൽ

മാഹിയിൽ അറുപത് വയസ്സുക്കാരി ക്രൂര പീഢനത്തിന് ഇരയായി. റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തുള്ള സാറ ലോഡ്ജിൽ വെച്ചാണ് പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരനെതിരെ മാഹി പോലീസ് കേസ്സെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ചികിത്സാർത്ഥം കഴിഞ്ഞ ദിവസങ്ങളിൽ ഷൊർണ്ണൂർ സ്വദേശിയായ സ്ത്രീയും ഭർത്താവും ലോഡ്ജിൽ റൂം എടുത്തിരുന്നു.ഇതിനിടെ ലോഡ്ജിലെ ജീവനക്കാരൻ പീഡിപ്പിച്ചെന്നാണ് പരാതി. ആദ്യം അറുപതുകാരിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഈ ലോഡ്ജ് കേന്ദ്രീകരിച്ച് മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.ഇതിൻ്റെ ഉടമയുടെ പീഢനംകാരണം ഒരാൾ ആത്മഹത്യ വരെ ചെയ്തിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സൂചനയുണ്ട്. പീഢനം ഉടമകളുടെ സഹായത്തോടെ നടന്നതായണോഅന്വേഷണം നടക്കുന്നുണ്ട്.