ട്രയിൻ ട്രാക്കിൽ നിറയെ കല്ലു നിരത്തി ബാലൻ, അട്ടിമറിയെന്ന് സംശയം

വളരെ പ്രധാനപ്പെട്ട ദൃശ്യങ്ങളാണ്‌ കർണ്ണാടകത്തിൽ നിന്ന് പുറത്തു വരുന്നത്. റെയിൽവേ അട്ടിമറി നീക്കത്തിനിടെ ഒരു ആൺകുട്ടിയെ കൈയ്യോടെ പിടികൂടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് അരുൺ പുദൂർ എന്ന ആൾ നൽകുന്ന വിവരം ഇങ്ങിനെ..കർണാടക ദേവനഗർ എന്ന സ്ഥലത്തു നടന്ന ഒരു അട്ടിമറി ഭാഗ്യം കൊണ്ട് മാത്രം ഒഴിവാക്കുകയായിരുന്നു എന്നാണ്‌. അരുൺ പുദൂർ ഇതുമായി ബന്ധപ്പെട്ട് ട്വീറ്റും ചെയ്തിരിക്കുകയാണ്‌ അതിങ്ങിനെ..കർണ്ണാടകയിൽ റെയിൽവേ ട്രാക്ക് അട്ടിമറിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി. നമുക്ക് പതിനായിരക്കണക്കിന് കിലോമീറ്റർ റെയിൽവേ ട്രാക്കുകളുണ്ട്.ഇപ്പോൾ മുതിർന്നവർ മാത്രമല്ല കുട്ടികളേ പോലും അട്ടിമറി നടത്താൻ ഉപയോഗിക്കുന്നു. ഇതൊരു ഗുരുതരമായ പ്രശ്നമാണ്.

വീഡിയോ ദൃശ്യങ്ങൾ കാണുമ്പോൾ മനസിലാകുന്നത് ഇത് കുട്ടികളിയല്ല. വെറുതേൻ തമാശയും അല്ല. ട്രാക്കുകളിൽ ഏറെ ദൂരത്തിൽ കല്ലുകളും വലിയ ഭാരമുള്ള വസ്തുക്കളും കയറ്റി വയ്ച്ചിരിക്കുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി റെയിൽ വേ അധികൃതരുമായി കർമ്മ ന്യൂസ് സംഘം ബന്ധപ്പെട്ട് വരുകയാണ്‌.

താൻ ആദ്യമായാണ് ഇത്തരമൊരു കാര്യം ചെയ്യുന്നതെന്ന് ബാലൻ വീഡിയോയിൽ പറയുന്നു. കുട്ടിയോട് കല്ലുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടമുണ്ടായി മൂന്ന് ദിവസത്തിന് ശേഷം തിങ്കളാഴ്ചയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

എന്തായാലും രാജ്യത്ത് ഇപ്പോൾ ഏറ്റവും അധികം ഭീകരാക്രമണങ്ങൾ റെയിൽ വേ കേന്ദ്രീകരിച്ചാണ്‌ നടക്കുന്നത്. അട്ടിമറിക്ക് എളുപ്പമായതിനാലാണിത്. നമുക്ക് ഒന്നര ലക്ഷത്തിൽ അധികം ട്രാക്കുകൾ ഉണ്ട്. മാത്രമല്ല 25 മില്യൺ ജനങ്ങൾ വരെ ദിവസേന ട്രയിൻ ഉപയോഗിക്കുന്നു. ഇന്ത്യൻ റെയി ൽ വേയുടെ വരുമാനം 30 ബില്യൺ അമേരിക്ക ഡോളർ ആണ്‌. ഒന്നേകാൽ ലക്ഷം ജീവനക്കാരാണുള്ളത്. ലോകത്തിലേ വിസ്മയം ആണ്‌ ഇന്ത്യൻ റെയിൽ വേ. ഇങ്ങിനെയുള്ള റെയിൽ വേ യിൽ ഭീകരർ ഇപ്പോൾ ലക്ഷ്യമിടുകയാണ്‌.