പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു, ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്

ന്യൂഡല്‍ഹി. കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ജാവഡേക്കറിന്റെ വീട്ടിലെത്ത് ചര്‍ച്ച നടത്തിയ ശേഷമാണ് പത്മജ ബിജെപി ആസ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതായി പത്മജ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ പത്മജ കയറുന്നത് ജില്ലാ നേതാക്കള്‍ തടഞ്ഞിരുന്നു. തൃശൂര്‍ മണ്ഡലത്തില്‍ പത്മജ മത്സരിച്ചുവെങ്കിലും ജയിച്ചില്ല. 2016ലെ തിരഞ്ഞെടുപ്പിലും 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.