തന്റെ ആത്മാവിന്റെ കൂട്ടുകാരന് ആശംസകള്‍, പ്രസന്നയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സ്‌നേഹ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സ്‌നേഹ. മലയാളികള്‍ക്കും നടിയെ സുപരിചിതയാണ്.നിരവധി ചിത്രങ്ങളില്‍ സ്‌നേഹ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ പ്രസന്നയാണ് സ്‌നേഹയുടെ ഭര്‍ത്താവ്.മക്കളും ഭര്‍ത്താവുമൊക്കെയായി മികച്ച കുടുംബിനി ആണെങ്കിലും സിനിമയില്‍ സജീവമാണ് സ്‌നേഹ.ഇപ്പോള്‍ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെ എത്തിയിരിക്കുകയാണ് സ്‌നേഹ.പ്രസന്നയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ എന്നാണ് സ്‌നേഹ കുറിച്ചത്.ഈ’ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി.എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു’ലഡു’ആദ്യാന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,’സ്‌നേഹ കുറിച്ചു.

എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംകള്‍. എന്റെ കാവല്‍ മാലാഖയും ആത്മാവിന്റെ പാതിയായവനെ..ഈ ചക്കരക്കുടങ്ങളെ നല്‍കി എന്റെ ജീവിതം ധന്യമാക്കിയതിന് നന്ദി.ഈ’ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി.എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു’ലഡു’ആദ്യാന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍.-സ്‌നേഹ കുറിച്ചു.സ്‌നേഹയും പ്രസന്നയും വിവാഹിതരാവുന്നത് 2012ലാണ്. രണ്ട് കുട്ടികളാണ് ഈ താരദമ്പതികള്‍ക്കുള്ളത്.2020 ജനുവരി 24 നാണ് തനിക്കും സ്‌നേഹയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.മകള്‍ക്കൊപ്പമുള്ള ചിത്രം സ്‌നേഹയും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.