ഡ്രസ് കുറഞ്ഞ് വരുവാണല്ലോ, പിടിച്ചു നിൽക്കാൻ എന്തൊക്കെ ചെയ്യണമല്ലേ, അനിഖയ്‌ക്കെതിരെ സോഷ്യൽ മീഡിയ

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖയിപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പലപ്പോഴും അനിഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഓ മൈ ഡാർലിം​ഗ് എന്ന ചിത്രത്തിലൂടെ നായികയായെത്തിയിരിക്കുകയാണ് താരം.

ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങൾക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. സിനിമയിൽ പിടിച്ചു നിൽക്കാൻ എന്തൊക്കെ പെടാപാടണ് ല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. ഇനി ബിക്കിനിയിലായിരിക്കും വരിക, നിനക്കൊന്നും സ്‌കൂളിൽ പോകാനില്ലേ, പോയി പഠിക്കെടീ, കുട്ടികളെ വഴി തെറ്റിക്കുകയാണ്, ഡ്രസൊക്കെ കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ, തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. കൂടാതെ പങ്കെടുത്ത ഷോകളിലും പരിപാടിയിലും ധരിച്ച വസ്ത്രങ്ങളെ കുറിച്ചും മോശം കമന്റുകൾ ലഭിച്ചിരുന്നു. എന്നാൽ അനിഖയ്ക്ക് പിന്തുണയുമായി ആരാധകർ എത്തുന്നത്. ഇതെല്ലാം ചോദിക്കാൻ നിങ്ങൾ ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത്.

താരത്തിന്റെ ലുക്കിനെ പ്രശംസിക്കുന്നവരും കുറവല്ല. നേരത്തെ മാല്വിദ്വീപിൽ പോയി അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ അനിഖ പങ്കുവച്ചപ്പോഴും വൈറലായിരുന്നു. അതേസമയം തന്റെ വസ്ത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളെ അനിഖ ഗൗനിക്കാറില്ല. മറുപടി നൽകാനും താരം പോകാറില്ല.