വിവാഹബന്ധം വേർപെടുത്തി ഭാമ, അരുണിനൊപ്പമുള്ള ചിത്രങ്ങൾ ഡീലീറ്റ് ചെയ്തു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മുന്നിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്.

കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം. ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. കഴിഞ്ഞ ദിവസം നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയതിനെക്കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഡിവോഴ്സ് അത്ര ഈസിയല്ല, ചെറിയ പിണക്കങ്ങൾ ആണ് എങ്കിൽ പറഞ്ഞു പരിഹരിക്കാം, ഉപദേശങ്ങൾ നൽകാനും ആരാധകർ മറന്നിട്ടില്ല. എന്നാൽ ഇവർ വേർപിരിഞ്ഞോ എന്ന് ഇവർ തന്നെ അറിഞ്ഞിട്ടുണ്ടാകില്ല എന്നുള്ള കമന്റ്സും ചിലർ പങ്കിടുന്നുണ്ട്.

2021 മാർച്ച് 12നാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ച് നാൾ കഴിഞ്ഞിട്ടാണ് മകൾ ജീവിതത്തിലേയ്ക്ക് കടന്നു വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ‘മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് പുതിയ അതിഥി ജനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്.