അച്ഛന്റെ കല്യണമാ ഇന്ന്, ചിക്കുവിന് കൂട്ടായി അമ്മയും ചേച്ചിയും എത്തി, പോസ്റ്റ് വൈറൽ

വിപിൻ ദാസും അദ്ദേഹത്തിന്റെ മകൾ ചിക്കുവും സോഷ്യൽ മീഡിയക്ക് സുപരിചിതമാണ് വായനാട്ടുകാരാണ്. വിപിന്റെ സഹോദരൻ വിഷ്ണു ദാസും അദ്ദേഹത്തിന്റെ ഭാര്യയും, അച്ഛനും അമ്മയും ഒക്കെ ഇന്ന് സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. വിപിന്റെ ജീവിതത്തിലെ പുത്തൻ സന്തോഷമാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്. ആരാധകർ മാത്രമല്ല കേട്ടോ, സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളും സെലിബ്രിറ്റീസും എല്ലാം ഇവരുടെ സന്തോഷത്തിൽ ഭാഗം ആവുകയാണ്.

നീതു ജിതേഷ് മുതൽ, മഞ്ജു സുനിച്ചൻ വരെയും തങ്ങളുടെ സന്തോഷവും ആശംസകളും പങ്കിട്ടുകൊണ്ട് എത്തുകയുണ്ടായി. തന്റെ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നു വരുന്ന സന്തോഷം വിപിൻ ആണ് സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചത്.

എല്ലാവരുടെ പ്രാർത്ഥനയിൽ നമ്മൾ ആരംഭിക്കുക ആണ് … പ്രാർത്ഥനയും സ്നേഹവും വേണം എന്ന കുറിപ്പോടെയാണ് താൻ പുതിയ ഒരു ജീവിതം തുടങ്ങുന്ന സന്തോഷം വിപിൻ ഷെയർ ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയ വിപിന്റെ സന്തോഷം ആഘോഷമാക്കി മാറ്റുകയും ചെയ്തു.

മകൾ ചിക്കുവിന് വേണ്ടി ജീവിതം മാറ്റി വച്ച വിപിൻ പങ്കിടുന്ന വീഡിയോസിൽ എല്ലാം അച്ഛനും മകളും താരങ്ങളായിരുന്നു. മകളെ കുളിപ്പിക്കുന്നതും പല്ലു തേപ്പിക്കുന്നതും ഒരു അമ്മ ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ ഒക്കെയും വിപിൻ മകൾക്കായി ചെയ്യുന്നത് കാണുമ്പൊൾ അതൊക്കെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. അന്ന് മുതൽ നിങ്ങൾക്ക് ഒരു കൂട്ടുവേണ്ടേ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു. നീണ്ട നാളത്തെ ചോദ്യങ്ങൾക്ക് ഉത്തരമാണ് ഇന്ന് വിപിൻ പങ്കുവച്ച പോസ്റ്റും.