പണിമുടക്കില്‍ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാല്‍ വിടില്ല, ലുലു മാളിലേക്ക് എന്ന് പറയണം lulu mall

പണി മുടക്കുകാര്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ പോകുന്ന രോഗികളേ തടഞ്ഞ് വയ്ക്കും. ലുലു മാളില്‍ പോകുന്നവരേയും ലുലു മാള്‍ തുറക്കുന്ന് വയ്ക്കുന്ന മുതലാളിയേയും ഒന്നും തൊടാന്‍ പോയിട്ട് നോക്കാന്‍ പോലും കമ്യൂണിസ്റ്റ് സമരക്കാര്‍ക്ക് നട്ടെല്ല് പോയിട്ട് ഒരെല്ലും ഇല്ല. അത്രക്കുണ്ട് നമ്മുടെ കമ്യൂണിസവും മുതലാളിത്വവും തമ്മില്‍ ഇപ്പോള്‍ ഈ സമരത്തില്‍ നടക്കുന്ന അന്തര്‍ധാര. lulu mall

ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന നഗ്‌നമായ സത്യം ഇങ്ങിനെ.. നമ്മള്‍ മരുന്ന് വാങ്ങാന്‍ ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ പണിമുടക്ക് കാര്‍ വരും. അവര്‍ തിരിച്ചും മറിച്ചും ചോദിച്ചാലും ലുലു മാളിലേക്ക് പോകുന്നു എന്നേ പറയാവൂ. ആശുപത്രിയില്‍ പോകുന്നു എന്ന് പറയരുത്. നോക്കുക…എന്തായി ഈ സമരം. ഈ പണിമുടക്കില്‍ കാശുള്ളവനും പിണറായിയുമായി അടുത്ത ബന്ധം ഉള്ളവരും കടകള്‍ തുറന്ന് വയ്ച്ചു. സി.പി.എം നേതാക്കളും മന്ത്രിമാരും വാഹനം ഓടിച്ചു. പാവങ്ങളേ 2 ദിവസം വീട്ടില്‍ പൂട്ടിയിട്ടു. പണ്ട് കോവിഡില്‍ ജനം മരിച്ച് വീഴുന്ന സമയത്ത് പ്രധാനമന്ത്രി 2 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാത്രിക്കാണോ ലോക്ക് ഡൗണ്‍ പറയുന്നത് എന്ന് ചോദിച്ച് എതിര്‍ത്ത മാന്യന്മാരാണ് ഇപ്പോള്‍ ഒരു കാര്യവും ഒരു ഉപകാരവും ഇല്ലാത്ത കാര്യത്തിനു ജനത്തേ 2 ദിവസം വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നത്

എവിടെ പോയി ഹര്‍ത്താലിനെ എതിര്‍ക്കുന്ന നമ്മുടെ ചില മഹാന്മാര്‍ ഉണ്ടല്ലോ. അവരെവിടെ? ഹര്‍ത്താല്‍ വിരോധി ചിറ്റില പള്ളി കൊച്ചൗസേപ്പ് ചേട്ടന്‍…നമ്മുടെ വി എം സുധീരന്‍, വി ഡി സതീശന്‍, സിനിമാ നടന്മാരായ ജോയ് മാത്യു മുതല്‍ ഹര്‍ത്താലിനെതിരേ പൊക്കി പിടിച്ച് പോസ്റ്റിടുന്ന മാന്യന്മാരൊക്കെ ഇവിടെ ജീവിച്ചിരുപ്പുണ്ടോ? രോഗികളേ തടഞ്ഞും , കടകള്‍ തകര്‍ത്തും റോഡില്‍ കസേര ഇട്ട് പൊതുയോഗം നടത്തിയും നിയമം കൈയ്യിലെടുത്തിട്ടും ഈ നാട്ടില്‍ ഒരു കുഴപ്പവും ഇല്ല. ഈ സമരത്തിനെതിരേ ആകെ രംഗത്ത് ഉള്ള വ്യാപാരികള്‍ ബിജെപിയുമായി ആഭിമുഖ്യം ഉള്ള ഭാരതീയ വ്യാപാരി വ്യവസായി എന്ന കച്ചവടക്കാരുടെ സംഘടനയാണ്. പറവൂരില്‍ കട തുറന്ന സംഘത്തിന്റെ പ്രവര്‍ത്തകരെ കടയില്‍ ഇട്ട് പൂട്ടി കട തല്ലി തകര്‍ക്കുകയായിരുന്നു.

തലസ്ഥാനത്ത് വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിന്റെ കാര്‍ ഉള്‍പ്പെടെ സമരക്കാര്‍ തടഞ്ഞപ്പോള്‍ പോലീസും അതിനു കൂട്ടു പിടിച്ചു. ഒരു ജഡ്ജിക്ക് പോലും ഇതാണ് അവസ്ഥ എങ്കില്‍ നാട്ടിലെ സാധാരണക്കാര്‍ എന്തു ചെയ്യും. നമുക്ക് എല്ലാവര്‍ക്കും എം എ യൂസഫലിയും അവിടെ മാത്രം കച്ചവടം നടത്തുന്ന കച്ചവടക്കാരും ആകാന്‍ പറ്റുമോ..പണിമുടക്കില്‍ ഏത് വാഹനത്തിലും ചീറി പായാന്‍ പൊതു ജനത്തിനു സി പി എം നേതാക്കള്‍ ആകാന്‍ പറ്റുമോ?

മജിസ്ട്രേറ്റിന്റെ കാര്‍ ഉള്‍പ്പെടെ വഴിതിരിച്ചുവിടാന്‍ നിന്ന പോലീസിനെ വിളിച്ച് വിശദീകരണവും കോടതി തേടിയിരുന്നു.നിങ്ങള്‍ സമരക്കാര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നോയെന്ന് പോലീസിനോട് കോടതി മുഖത്ത് നോക്കി ചോദിച്ചു..നോക്കുക..ഒരു മജിസ്‌ട്രേട്ടിനു പോലും കോടതിയില്‍ പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് വമ്പന്മാര്‍ക്ക് കടകളും മാളും തുറക്കാന്‍ സമരക്കാര്‍ അനുവാദം നല്കുന്നത്. ഈ പണിമുടക്കില്‍ പിന്നെ ഒരു പ്രധാന കാര്യം നമ്മള്‍ അറിഞ്ഞിരിക്കണം. പണി മുടക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ശംബളം നല്കാന്‍ നീക്കം തുടങ്ങി. ജീവനക്കാര്‍ക്ക് ഓഫീസില്‍ എത്താന്‍ വാഹന സൗകര്യം ഇല്ലെന്ന കാരണം കാട്ടി 5 ലക്ഷത്തോളം വരുന്ന ശംബളം വാങ്ങികള്‍ക്കെല്ലാം ഖജനാവില്‍ നിന്നും കാശു കൊടുക്കും. അതായത് പണിമുടക്കില്‍ പങ്കെടുത്ത എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കാശും കിട്ടും. അവിടുയും പൊതുജനവും കൊടിപിടിച്ച് റോഡില്‍ ഇറങ്ങിയ തൊഴിലാളിയും ചതിക്കപ്പെട്ടു