സോളാര്‍ ഗൂഢാലോചനക്കേസ് റദ്ദാക്കില്ല, ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണം

കൊച്ചി. സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന് ഹര്‍ജി ഹൈക്കോടതി തള്ളി. അതേസമയം കേസില്‍ നേരിട്ട് ഹാജരാകണമെന്ന ആവശ്യം ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി.

പരാതിക്കിരിയുടെ കത്തില്‍ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് പരാതി. തുടര്‍ന്ന് കൊട്ടാരക്കര കോടതി കേസ് എടുത്തിരുന്നു. ഗണേഷിനോട് നേരിട്ട് ഹാജരാകുവാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

അതേസമയം കോടതിയില്‍ ഹാജരാകാതെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഗണേഷ് കുമാര്‍ ചെയ്തത്. കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം വാദം കേട്ടിരുന്നു.