രാഷ്ട്രീയം നിർത്തുന്നു,വാർത്തകൾ തള്ളി, മലക്കം മറിഞ്ഞു സോണിയ ഗാന്ധി

ന്യൂഡൽഹി . രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതായ വാർത്തകൾ തള്ളി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ‘താൻ ഒരിക്കലും വിരമിച്ചിട്ടിലെന്നും ഒരിക്കലും വിരമിക്കുകയില്ലെന്നും’ ആയിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് നേതാവ് അൽക ലാംബയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുന്നത്. ഈ വിഷയത്തിൽ താൻ സോണിയാ ഗാന്ധിയുമായി സംസാരിച്ചതായി അൽക്ക ലാംബ പറഞ്ഞു.

സോണിയ ഗാന്ധിയിൽ നിന്നും വിരമിക്കലുമായി ബന്ധപ്പെട്ട വാർത്തകളെ കുറിച്ച് സംസാരിച്ചിരുന്നു. ഞാൻ ഒരിക്കലും വിരമിച്ചിട്ടില്ലെന്നും ഭാവിയിൽ ഉണ്ടാകില്ലെന്നും സോണിയ ഗാന്ധി പറഞ്ഞതായി അൽക്ക പറഞ്ഞു. വികാരനിർഭരമായ സോണിയ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷമാണ് ഇത്തരം വാർത്തകൾ ഉണ്ടാവുന്നത്. പിന്നാലെയാണ് ഇതിൽ സ്ഥിരീകരികണം ഉണ്ടായിരിക്കുന്നത്.

റായ്പൂരിലെ പ്രസംഗത്തിന് ശേഷമാണ് സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതായി വാർത്തകൾ പ്രചരിച്ചത്. കോൺഗ്രസിന്റെ 85-ാം സമ്മേളനത്തിന്റെ വേദിയിൽ പ്രദർശിപ്പിച്ച വീഡിയോയ്ക്ക് ശേഷമാണ് സോണിയ വികാരനിർഭരമായ പ്രസംഗം നടത്തിയത്. താൻ കോൺഗ്രസ് അധ്യക്ഷയായിരുന്ന കാലഘട്ടത്തെക്കുറിച്ചും യുപിഎ ഭരണത്തെക്കുറിച്ചും പറഞ്ഞതിന് എല്ലാവരോടും നന്ദിയുണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഒരു വിരമിക്കൽ പ്രസംഗം പോലെ ആയിരുന്നു അവരുടെ വാക്കുകൾ.

കോൺഗ്രസ് അധ്യക്ഷ എന്ന നിലയിലുള്ള തന്റെ യാത്രയെ കുറിച്ച് സോണിയ ഗാന്ധി പരാമർശിക്കുകയും എല്ലാവരുടെയും സഹകരണത്തിന്
പ്രസംഗത്തിൽ നന്ദി അറിയിക്കുകയും ഉണ്ടായി. ഇതിനിടയിൽ സോണിയ ഗാന്ധിയുടെ ഇതുവരെയുള്ള യാത്രയും പാർട്ടിക്ക് നൽകിയ സംഭാവനകൾ വിവരിക്കുന്ന വീഡിയോയും പ്രദർശിപ്പിച്ചിരുന്നു. ഇതോടെ സോണിയ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെന്ന സംശയം ബലപ്പെട്ടു.

റായ്പൂരിൽ പ്രസംഗത്തിന് ശേഷമാണ് സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതായി ഊഹാപോഹങ്ങള്‍ ശക്തമാവുന്നത്. കോണ്‍ഗ്രസിന്റെ 85-ാം സമ്മേളനത്തിന്റെ വേദിയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോയ്ക്ക് ശേഷമാണ് സോണിയ വികാരനിര്‍ഭരമായ പ്രസംഗം നടത്തിയത്. താന്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന കാലഘട്ടത്തെക്കുറിച്ചും യുപിഎ ഭരണത്തെക്കുറിച്ചും പറഞ്ഞതിന് എല്ലാവരോടും നന്ദിയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

1998ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിന് ശേഷം 25 വര്‍ഷത്തിനിടെ നമ്മള്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചതായും നിരാശയുടെ സമയമാണ് കണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു. 2004ലെയും 2009ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നേടിയ വിജയം വലിയ നേട്ടമായാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്.

ഇത് എനിക്ക് വ്യക്തിപരമായ സംതൃപ്തി നല്‍കുന്നുണ്ടെന്നും എന്നാല്‍ എനിക്ക് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം ഒരു സുപ്രധാന ഘട്ടത്തിലെത്തിയ ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിംഗ്സ് അവസാനിക്കുന്നതാണെന്നും സോണിയ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച സോണിയ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.