സൗദിയില്‍ നഴ്‌സായി മലയാളി യുവതി നാട്ടില്‍ മരിച്ചു

റിയാദ്: സൗദിയില്‍ നഴ്‌സായ മലയാളി യുവതി നാട്ടില്‍ മരിച്ചു. ദക്ഷിണ സൗദിയിലെ നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനിയായ കണ്ടത്തില്‍ സുജ ഉമ്മന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടില്‍ എത്തിയതായിരു്‌നനു സുജ.

തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സ തുടരുന്നതിനിടെ അല്‍പം ആശ്വാസം തോന്നി തുടങ്ങിയതോടെ വിശ്രമം അനിവാര്യമായതിനാല്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും. ആര്‍ സി സിയില്‍ നിന്നും വീട്ടിലെത്തുകയും ചെയ്തു.

ഇതിനിടയില്‍ ആരോഗ്യ നില മോശമായി. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതയാണ്. പിതാവ് പാപ്പച്ചന്‍, മാതാവ് സൂസി, സഹോദരന്‍ സുബിന്‍. ചൊവ്വാഴ്ച്ച രാവിലെ ആയൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചര്‍ച്ച് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.