വിമാനത്തിലെ ശൗചാലയത്തിന്റെ ലോക്ക് കേടായി , മുംബൈ മുതല്‍ ബെംഗളൂരുവരെ ഒരുമണിക്കൂറോളം ശൗചാലയത്തിൽ കുടുങ്ങി യുവാവ്

മുംബൈ : മുംബൈ-ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ലോക്ക് തകരാറയതിനെത്തുടര്‍ന്ന് വാതില്‍ തുറക്കാനാകാതെ യാത്രക്കാരന്‍ ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്നു. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. മുംബൈയില്‍നിന്നും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് യാത്രക്കാരന്‍ ശൗചാലയത്തില്‍ കയറി.

എന്നാൽ വാതൽ പിന്നീട തുറക്കാനായില്ല. വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയശേഷം ടെക്‌നീഷ്യന്‍ എത്തിയാണ് വാതില്‍ തുറന്ന് അദ്ദേഹത്തെ പുറത്തിറക്കിയത്. ഇയാളെ പുറത്തിറക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ യാത്രക്കാരാണ് ഒരു കുറിപ്പും കൈമാറി. ”സര്‍, ഞങ്ങള്‍ പരാമാവധി ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പരിഭ്രാന്തനാകരുത്. നമ്മള്‍ അല്‍പസമയത്തിനകം ലാന്‍ഡ് ചെയ്യും. അതുവരെ സുരക്ഷിതമായി ടോയ്‌ലറ്റിന്റെ അടപ്പിനുമുകളില്‍ ഇരിയ്ക്കണം. എന്‍ജിനീയര്‍ വന്നാലുടന്‍ വാതില്‍ തുറക്കും”.

പിന്നാലെ അദ്ദേഹം ശുചിമുറിയ്ക്കുള്ളിലിരുന്ന് ഒരുമണിക്കൂര്‍ യാത്ര തുടരുകയായിരുന്നു. വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയശേഷം ടെക്‌നീഷ്യന്‍ എത്തി വാതില്‍ തുറന്നു. , ലോക്കിന്റെ തകരാറുകാരണം യാത്രക്കാരന്‍ ഒരുമണിക്കൂറോളം ശുചിമുറിയില്‍ കുടുങ്ങിയെന്നും ജീവനക്കാര്‍ അദ്ദേഹത്തിന് യാത്രയിലുടനീളം നിര്‍ദേശങ്ങളും സഹായവും നല്‍കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു.