സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിക്കുന്നു, ഒരു ഗ്രാമം മുഴുവന്‍ ഭയത്തില്‍, 21യുവതികള്‍ കേസ് നല്കി

50ഓളം സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സപ്പില്‍ പ്രചരിക്കുന്നു. എല്ലാം മലയാളികളായ യുവതികള്‍. പലരും പെണ്‍കുട്ടികളും വീട്ടമ്മമാരും ആണ്. പെണ്‍കുട്ടികളുടേയും വീട്ടമ്മമാരുടേയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും എടുത്ത് നഗ്‌ന ചിത്രങ്ങളുമായി മോര്‍ഫ് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏറെ വിഷമത്തിലാണ് തുറവൂരിലെ സ്ത്രീകള്‍. ശല്യവും അപമാനവും സഹിക്ക വയ്യാതെ തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.അഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ 5 യുവാക്കളും സാമൂഹ്യ ദ്രോഹികളും ദുര്‍ നടപ്പുകാരുമാണ് എന്നും പറയുന്നു.

എതായാലും പരാതി വന്നതോടെ യുവാക്കള്‍ നാട്ടില്‍ നിന്നും മുങ്ങി. പ്രദേശവാസികളായ പല സ്ത്രീകളുടേയും ചിത്രങ്ങള്‍ ഇവരുടെ പക്കലുണ്ടെന്നാണ് ആരോപണം. അനവധി സ്ത്രീകളേ അപമാനിക്കാന്‍ ഇനിയും നിരവധി ആളുകളുടെ നഗ്‌ന ചിത്രങ്ങള്‍ ഇവര്‍ തയ്യാറാക്കിയതായും ഇവരുടെ മൊബൈലും കമ്യൂട്ടറുകളും ഉടന്‍ പിടിച്ചെടുക്കണം എന്നും ആവശ്യം ഉയര്‍ന്നു. ഉടന്‍ ഇതെല്ലാം നിയന്ത്രിച്ചില്ലേല്‍ തുറവൂര്‍ കളരിക്കലെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ പോണ്‍ സൈറ്റുകളില്‍ വരെ എത്തും. അടിയന്തിരമായി പോലീസ് ഉടന്‍ വേണ്ടത് ചെയ്യണം എന്നും ആവശ്യം ഉയര്‍ന്നു. ഇതിനിടെ പ്രതികളേ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. എന്നാല്‍, അന്വേഷണച്ചുമതല തനിക്കല്ലെന്നും സി.ഐ.ക്ക് ആണെന്നുമാണ് എസ്.ഐ. പറയുന്നത്. പ്രതിയാക്കപ്പെട്ടവരെ രക്ഷിക്കാന്‍ കുത്തിയതോട് പോലീസ് നടത്തുന്ന ശ്രമത്തില്‍ കോണ്‍ഗ്രസ് തുറവൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.സ്ത്രീകളുടെ ചിത്രങ്ങളുടെ തലവെട്ടിയെടുത്ത് നഗ്‌നചിത്രങ്ങളുമായി മോര്‍ഫ് ചെയ്താണ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതത്രേ. വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.യുവാക്കളില്‍ ഒരാള്‍ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചതോടെയാണ് സ്ത്രീകള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ ചിത്രങ്ങളും ഇവരുടെ പക്കലുണ്ടെന്ന് പരാതിയില്‍ പറയുന്നത്.

കുത്തിയതോട് പോലീസില്‍ പരാതിയുമായി ചെന്ന തങ്ങളെ മടക്കിയയച്ചതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചതെന്ന് പരാതിക്കാര്‍ പറഞ്ഞു.പരാതി പറയാനെത്തിയവര്‍ എഴുതിനല്‍കാന്‍ തയാറാകാഞ്ഞതിനാലാണ് കേസെടുക്കാതിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തിട്ടുണ്ടെന്നും വിശദമായി അന്വേഷണം നടത്താന്‍ എസ്.ഐ.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കുത്തിയതോട് സി.ഐ. കെ.ബി. മനോജ്കുമാര്‍ പറയുന്നത്.ഏതായാലും ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ മുഴുവന്‍ ഇപ്പോള്‍ ആശങ്കയിലാണ്. നാളെ ആരുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് വാടസപ്പില്‍ എത്തുക എന്നും ഭയപ്പെടുന്നു. നാട്ടിലെ വാടസപ്പില്‍ പ്രചരിപ്പിക്കാതെ വിദേശത്തും, പ്രവാസികള്‍ക്ക് ഇടയിലും ഈ നാട്ടിലെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ എത്തുന്നുണ്ട് എന്നും അറിയുന്നു. വിദേശത്ത് ആയതിനാല്‍ കേസ് ഉണ്ടാകില്ല എന്നതും ലക്ഷ്യമിടുന്നു. എന്തുകൊണ്ടാണ് സ്ത്രീകളോട് മുഴുവന്‍ ഒരു ഗ്രാമത്തിലെ ഏതാനും ചെറുപ്പാക്കാര്‍ ഇങ്ങിനെ ചെയ്യുന്നത് എന്നും ഏറെ ദുരൂഹത ഉണ്ടാക്കുന്നു. യുവാക്കള്‍ കണക്കും പ്രതികാരവും തീര്‍ക്കുന്നതാണോ അതോ മാനസീക വൈകല്യമോ എന്നു വരെ ചോദ്യങ്ങള്‍ ഉയരുന്നു. 5ഓളം യുവാക്കള്‍ പൈശാചിക ആരാധകരെന്നും ആഭിചാരത്തിനടിമകളായി ചെയ്യുന്നതാണെന്നും വരെ വിമര്‍ശനം ഉയരുന്നു.

ഏതായാലും ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ മുഴുവന്‍ ആശങ്കയിലും ഭയപ്പാടിലും ആണ്. ഇവരുടെ അശ്ലീല മായി മോര്‍ഫ് ചെയ്ത് ഉണ്ടാക്കിയ ചിത്രങ്ങള്‍ രാജ്യം കടന്നാല്‍ അതെല്ലാം ഒരിക്കലും നീക്കം ചെയ്യാന്‍ ആകാത്ത പോണ്‍ സൈറ്റുകളില്‍ വരും. അതിനാല്‍ ഉടന്‍ നടപടി ആവശ്യമായിരിക്കുന്നു.ഇത്രേം ഗുരുതരാമായ സ്െ്രത്ര ചൂഷണങ്ങളില്‍ പോലും പോലും കുറ്റവാളികളോടൊപ്പം നില്‍ക്കുന്ന പോലീസിന്റെ അനാസ്ഥ ചോദ്യം ചെയ്യേണ്ടത് തന്നെയാണ്..കുറ്റ വിമുക്തമാക്കി നാടിനെ മാറ്റെണ്ടവേര് കുറ്റവാളികള്‍ക്ക് കുടപിടിക്കുമ്പോള്‍ ഈ ആക്രമണങ്ങളും അനീതിയും പീഡിപ്പിക്കലും സ്ത്രീകള്‍ക്ക് നേരെ യുള്ള ചൂഷണവും ഒരിക്കലും അവസാനിക്കില്ല എന്നുള്ളത് ഉറപ്പാണ് ..സൈബര്‍കുറ്റങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ കൂടിവരുകയാണ് .. കുറ്റവാളികളില്‍ പലരും മോര്‍ഫ് ചെയ്തു നഗ്‌ന ദ്രിശ്യങ്ഫാല്‍ രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്നത് കുടുമ്പത്തിലെയോ അയല്പക്കത്തേയോ വിദ്വേഷമുള്ള അമ്മമാരുടെയും യുവതികളുടെയും ചിത്രങ്ങള്‍ ആണ് എന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസ് സൈബര്‍ ക്രൈം രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നത്