കെ എം മാണിക്ക് പകരം എംഎം മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഹിന്ദി പത്രം; മണിയുടെ ഫോട്ടോ അടക്കം പത്രം നല്‍കി

തിരുവനന്തപുരം: പത്രങ്ങള്‍ക്ക് തെറ്റുപറ്റുക പതിവാണ് എന്നാല്‍ ഇത്തരത്തിലൊരു തെറ്റ് സംഭവിക്കുന്നത് ആദ്യമായിട്ടായിരിക്കും. കഴിഞ്ഞ ദിവസം അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ കെഎം മാണിയുടെ മരണവാര്‍ത്ത കൊടുത്താണ് ഹിന്ദി പത്രം വെട്ടിലായത്. കെഎം മാണി അന്തരിച്ച വാര്‍ത്തയ്ക്ക് പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എംഎം മണിയുടെ ചിത്രം ആണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം ഉള്ള വാര്‍ത്ത.

കെഎം മാണിയുടെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്‌കരിക്കും. രാഷ്ട്രീയ കേരളം അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ഹിന്ദി പത്രത്തിന് പറ്റിയ ഗുരുതരമായ അബദ്ധമാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.