മിക്ക ആൾക്കാർക്കും സെക്സ് ചെയ്യുമ്പോൾ സന്തോഷവും സമാധാനവും ഒക്കെ കിട്ടുന്നു- ശ്രീലക്ഷ്മി അറക്കൽ

കന്യാസ്ത്രീകളും മറ്റ് സ്ത്രീകളും ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ച വൈദികനെതിരെ മാനന്തവാടി രൂപത നടപടിയെടുത്തിരുന്നു. കണ്ണൂർ അടയ്ക്കത്തോട് പള്ളി വികാരിയായ ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മമാർ രൂപതയെ സമീപിച്ചിരുന്നു. നാനൂറിൽ അധികം സ്ത്രീകൾ അംഗങ്ങളായ ഭക്തസംഘത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് വികാരി സെബാസ്റ്റ്യൻ അശ്ലീല വീഡിയോ അയച്ചത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. അശ്ലീല വീഡിയോ ഗ്രൂപ്പിൽ കണ്ടതോടെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഇവർ മാനന്തവാടി ബിഷപ്പ് മാർ ജോസഫ് പെരുന്നേടത്തിന് പരാതി നൽകുകയും ചെയ്തു. വൈദികനെതിരെ നടപടി വേണമെന്നായിരുന്നു പരാതിക്കാർ ആവശ്യപ്പെട്ടത്. സ്ത്രീകളുടെ പരാതി സ്വീകരിച്ച രൂപത ഇത് പരിശോധിക്കുകയും സംഭവം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ.

പൗരോഹിത്യം എന്നതിനെ എന്തിനാണ് celebacy യും ആയി equate ചെയ്യുന്നത് എന്ന് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. മിക്ക ആൾക്കാർക്കും സെക്സ് ചെയ്യുമ്പോൾ സന്തോഷവും സമാധാനവും ഒക്കെ കിട്ടുന്നു. ഇത്രയും നല്ല ഒരു കാര്യം എന്തിനാണ് പുരോഹിതരോട് ചെയ്യരുത് എന്ന് പറയുന്നത്? ഒരു ജീവജാലങ്ങളുടെയും ultimate aim എന്നത് ദൈവത്തെ പൂജിക്കുക എന്നുള്ളത് അല്ല. അത് പുതിയ തലമുറയെ ഉണ്ടാക്കുക എന്നത് ആണ്. അതിനു വേണ്ടി ഒരു പ്രായം എത്തുമ്പോൾ ശരീരം പാകം ആകുന്നു. ലൈംഗിക ആകർഷണം തോന്നുന്നു. There is nothing to worry about it.

പിന്നെ നമുക്ക് പുതിയ തലമുറയെ ഉണ്ടാക്കിയ ശേഷം മാന്യമായി വളർത്താൻ ഉള്ള സോഷ്യൽ, ഇമോഷണൽ, economical and physical ക്യാപിറ്റൽ ഇല്ലാത്തതിനാൽ condom ഉപയോഗിച്ച് അത് തടയുന്നു.( Also, STDs are prevented). സയൻസ് ഇത്ര പുരോഗമിച്ചിട്ടും പൗരോഹിത്യം = celebacy ( no sex ) എന്ന ഫോർമുല ഫോളോ ചെയ്യുന്നവരെ സമ്മതിക്കണം.