ശ്രീറാം കളക്ടർ, കൂടെയുണ്ടായിരുന്ന വഫ എല്ലാം നഷ്ടപ്പെട്ട് വിവാഹമോചിത

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം വൻ വിവാദമാണ് ഉണ്ടാക്കിയത്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസും വഫാ ഫിറോസും സഞ്ചരിച്ച കാറിടിച്ച് ബഷീർ മരിച്ചത് 2019 ഓഗസ്റ്റ് 3 നായിരുന്നു. വാഹനാപകടത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ കേരളജനത ഇതുവരെ മറന്നിട്ടില്ല.

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ല കളക്ടറായതോടെ പ്രതിഷേധം ശക്തമാണ്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെക്കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ ചൂടുപിടിക്കുകയാണ്. ശ്രീറാം അധികാരത്തിൽ വിലസുമ്പോൾ മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി, താന്തോന്നി, തുടങ്ങിയ പേരുകളാണ് വഫക്ക് കിട്ടിയത്. തന്റെ ഭർത്താവ് ഫിറോസ്, ഉന്നയിച്ച ആരോപണങ്ങൾക്ക് എതിരെയും വഫ രംഗത്ത് എത്തിയിരുന്നു. ശ്രീറാം അടുത്തിടെ വിവാഹം കഴിച്ചപ്പോൾ വഫ വിവാഹമോചിതയായി. എല്ലാ കുറ്റങ്ങളും ഴഫയുടെ മുകളിൽ കെട്ടിവെക്കാനാണ് ശ്രീറാം അന്നും ഇന്നും ശ്രമിക്കുന്നത്. പുരുഷനെന്നും ഐഎഎസുകാരനെന്നുമുള്ള പ്രിവിലേജ് വെച്ച് ശ്രീറാം എല്ലാ രീതിയിലും ഉയരുമ്പോൾ, എല്ലാ നഷ്ടങ്ങളും വ്യക്തിഹത്യകളും അനുഭവിക്കേണ്ടി വന്നത് വഫക്ക് മാത്രമാണ്

ശ്രീറാം വെങ്കിട്ടരമാൻ എല്ലാ ആരോപണങ്ങളിൽനിന്നും പുല്ലുപോലെ രക്ഷപ്പെട്ടപ്പോൾ, മദ്യപാനി, അഹങ്കാരി, താന്തോന്നി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകളാണ് വഫക്ക് കിട്ടിയത്. തന്റെ ഭർത്താവ് ഫിറോസ്, ഉന്നയിച്ച ആരോപണങ്ങൾക്ക് എതിരെയും വഫ രംഗത്ത് എത്തിയിരുന്നു.

ഒരു വിഡിയോയിൽ വഫ പറയുന്നത് ഇങ്ങനെ:

അപകടത്തിന് ശേഷം ഭഭർത്താവ് ഫിറോസ് മൂന്ന് ദിവസത്തേക്ക് നാട്ടിൽ വന്നു. എന്നാൽ പുള്ളിക്കാരൻ എന്നെയും മോളെയും വന്നു കാണാൻ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ കസിൻസായ സവാൻ, നാസിർ എന്നിവരോടൊപ്പമായിരുന്നു തിരുവനന്തപുരത്ത് താമസിച്ചത്. എന്നാൽ നേരത്തെ ഫിറോസാണ് എന്റെ കസിൻസിനെയെല്ലാം വിളിച്ചിട്ട് വഫയുടെ അടുത്തുപോകണം, സപ്പോർട്ട് ചെയ്യണം, വഫയെ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനിൽ നിന്നിറക്കണം, എല്ലാ നിലയിലും വഫയുടെ കൂടെ നിൽക്കണമെന്നൊക്കെ പറഞ്ഞത്. എന്നാൽ നാട്ടിൽ വന്ന ശേഷം പുള്ളിക്കാരന് എന്തു സംഭവിച്ചു എന്നറിയില്ല.

എനിക്കെതിരെ കുറേ ആരോപണങ്ങൾ ഉണ്ടായിരുന്നു. ആദ്യം പറയാനുള്ളത് ഗർഭഛിദ്രം നടത്തിയതിനെക്കുറിച്ചാണ്. എന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സായി. അവൾക്ക് രണ്ടു വയസ്സുള്ളപ്പോൾ അവൾ കുഞ്ഞാണെന്ന് കരുതി അദ്ദേഹം തന്നെയാണ് എനിക്ക് നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റെടുത്ത് തന്നത്. അദ്ദേഹം എനിക്കയച്ച വക്കീൽ നോട്ടീസിൽ എഴുതിയിട്ടുണ്ട്, വഫ ഒന്നും സമ്പാദിക്കുന്നില്ല, ഞാനാണ് എല്ലാം വഫക്ക് കൊടുക്കുന്നതെന്ന്. പിന്നെങ്ങനെ ഞാൻ ടിക്കറ്റെടുക്കും?