കനത്ത പ്രതിഷേധത്തിനിടെ ആലപ്പുഴ കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു Sriram Venkitaraman

 

ആലപ്പുഴ/ കനത്ത പ്രതിഷേധങ്ങൾക്കിടെ ആലപ്പുഴ ജില്ലാ കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. രാവിലെ 10 മണിയോടെ നിലവിലെ കളക്‌ടറും ഭാര്യയുമായ രേണു രാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റെടുത്തത്. ശ്രീറാമിന്റെ നിയമനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എറണാകുളം കലക്ടറായി പോകുന്ന ഭാര്യ രേണു രാജിൽനിന്നാണ് ശ്രീറാം ചുമതലയേറ്റത്. കളക്‌ടറേറ്റിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പുതിയ കളക്ടർക്കെ തിരെകാട്ടി.ശ്രീറാം ഈ ആഴ്‌ച തന്നെ ചുമതലയേൽക്കുമെന്ന് വിവരമുണ്ടായി രുന്നെങ്കിലും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തീയതി അതീവ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

രണ്ട് വർഷങ്ങളായി ആരോഗ്യവകുപ്പിൽ ജോലി നോക്കിവന്ന ശ്രീറാം ഹെൽത്ത് സിസ്‌റ്റത്തെ കുറിച്ചല്ലാതെ മറ്റൊന്നും അറിയില്ലെന്നായില്ലെന്നാണ് പത്രക്കാരോട് പറഞ്ഞത്. വന്നതല്ലേയുള്ളൂ, പഠിച്ചിട്ട് ഏറ്റവും നല്ല രീതിയിൽ ഇടപെടാനാണ് ഉദ്ദേശം. ആദ്യമായിട്ടല്ലേ കളക്‌ടറാകുന്നത്, എടുത്തു ചാടി ഒന്നും പറയുന്നില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിക്കുകയുണ്ടായി.

മാദ്ധ്യമപ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ വിചാരണ നേരിടുന്നതിനിടെയാണ് കളക്‌ടറായി ചുമതലയേറ്റിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്ടർ രേണുവിനെ എറണാകുളം കളക്‌ടറാക്കി മാറ്റിക്കൊണ്ടാണ് ശ്രീറാമിന് സർക്കാർ പ്രത്യേക താല്പര്യം എടുത്ത് കസേര കൊടുത്തിരിക്കുന്നത്.

അതേസമയം, ശ്രീറാമിന്റെ വാഹനം കലക്ടറേറ്റിലേക്ക് എത്തിയപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയുണ്ടായി. യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മാധ്യമപ്രവർത്ത കൻ കെ.എം.ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ ജില്ലയിൽ വലിയ പ്രതിഷേധം ഉയരുകയാണ്.