എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകളിൽ എസ്എസ്എൽ സി, പ്ലസ് ടു പൊതുപരീക്ഷകള്‍ ബുധനാഴ്‌ച രാവിലെ തുടക്കമാകും. 8,59,000 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുക. 900 പരീക്ഷാകേന്ദ്രങ്ങളിൽ ഒരു ലക്ഷം പ്ലസ്‌ ടു വിദ്യാർഥികൾ പരീക്ഷ എഴുതാനെത്തും. 4.27 ലക്ഷം വിദ്യാർഥികൾ 2962 കേന്ദ്രങ്ങളിൽ എസ്എസ്എൽസി പരീക്ഷയെഴുതും.

പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറുകൾ സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. ബുധനാഴ്‌ച രാവിലെ സ്‌കൂളുകളുടെ ശുചീകരണം പൂർത്തിയാക്കും. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.