സാമൂഹിക ക്ഷേമ പെൻഷൻ കൂട്ടാതെ സംസ്ഥാന ബജറ്റ്

തിരുവനന്തപുരം. വയോജനങ്ങളെ തഴഞ്ഞ് സംസ്ഥാന ബഡ്ജറ്റ്, സാമൂഹിക ക്ഷേമ പെൻഷൻ കൂട്ടിയില്ല. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് കൂട്ടിയില്ല. സാമൂഹിക ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി കൂട്ടി പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെർമിറ്റ് ഫീസ് എന്നിവ പരിഷ്‌കരിക്കും. സമഗ്രമായ പരിഷ്‌കരണം നടപ്പിലാക്കും.