തെരുവ് നായ കുറുകേ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കോഴിക്കോട് കണ്ണൂക്കരയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്.

ഓട്ടോയുടെ മുന്നിലേയ്‌ക്ക് നായ ചാടുകയായിരുന്നു. ഉടൻ തന്നെ വാഹനം തലകീഴായി മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അനിൽ ബാബുവിനെ നാട്ടുകാർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ച് വരികയാണ്. കുട്ടികളുൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി ആക്രമണത്തിന് ഇരയായത്.