സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു, ഏഴു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ഏഴു വയസുകാരന്‍ മരിച്ചു. കാവിന്‍പുറം നെല്ലിവിള സ്വദേശി സിബിന്‍-ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയ്ക്ക് വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴിയിലാണ് അപകടം.

അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായനായ സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആരോണ്‍. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ റിംഗ് റോഡില്‍ നിര്‍ത്തിയിടുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറിന് മുന്‍വശത്ത് ഇരുന്ന ആരോണിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ ലോറി ജീവനക്കാരും നാട്ടുകാരും ആരോണിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോണിന് ഒപ്പം ഉണ്ടായിരുന്ന അഞ്ചുമാസം പ്രായമുള്ള സഹോദരിയും മാതാപിതാക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.