പരീക്ഷാഹാളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഹൃദയാഘാതം, 9-ാം ക്ലാസുകാരി മരിച്ചു

രാജ്‌കോട്ട് : വിദ്യാർത്ഥി പരീക്ഷാഹാളിലെത്തിയതിന് പിന്നാലെ ഹൃദയാഘാതം മൂലം അന്തരിച്ചു. രാജ്‌കോട്ട് ജില്ലയിലെ ജസ്ദാൻ താലൂക്കിലുള്ള സാക്ഷി രാജോസരയാണ് (15) ഹൃദയസ്തംഭനമുണ്ടായതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. 9-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷാഹാളിലേക്ക് കടന്ന സാക്ഷി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സാക്ഷിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

അതേസമയം രണ്ട് ദിവസം മുൻപായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരം പ്രിയ മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്ന പ്രിയ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മകളുടെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം. ഈ അവസരത്തിൽ പ്രിയയുടെ പിതാവിന്റെ വാക്കുകൾ ഏവരുടെയും കണ്ണ് നനയ്ക്കും.

നിലവിൽ പ്രിയയുടെ കുഞ്ഞ് ഐസിയുവിൽ തുടരുകയാണ്. ‘എന്റെ ഒരേയൊരു മകളാണ്. അവൾ മാത്രമെ ഉള്ളൂ ഞങ്ങൾക്ക്… ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ പ്രിയയ്‌ക്ക് ഡയേറിയ പിടിപെട്ടു. ഓപ്പറേഷൻ ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷേ മകളെ രക്ഷിക്കാനായില്ല… എട്ടാം മാസം തികയുന്നതെ ഉണ്ടായിരുന്നുള്ളൂ. പ്രിയ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുഞ്ഞിന്റെ അവസ്ഥയും വളരെ മോശമാണ്.