ഞാനല്ലാതെ മറ്റൊരാൾ നിന്നെ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് അയാൾ പറഞ്ഞു- സുചിത്ര നായർ

വാനമ്പാടി എന്ന പരമ്പര അവസാനിച്ചെങ്കിലും പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സീരിയലിൽ ക്രൂരയാ കഥാപാത്രമായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്. കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്. ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്

വാക്കുകളിങ്ങനെ,

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സുചിത്ര നായർ. അതിന് ശേഷം പ്രേക്ഷകർ നടിയെ ഏറ്റവും അടുത്തറിഞ്ഞത് ബിഗ്ഗ് ബോസ് ഷോയിലൂടെയായിരുന്നു. ബിഗ്ഗ് ബോസിന് ശേഷം സുചിത്രയുടെ വിവാഹത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്നെ പെണ്ണു കാണാൻ വന്ന ആളുകൾ പറഞ്ഞ പല പല ഡിമാന്റുകളെ കുറിച്ചും മുൻപൊരു അഭിമുഖത്തിൽ സുചിത്ര പറഞ്ഞ കാര്യങ്ങൾ വൈറലാവുന്നു. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം,

ആനീസ് കിച്ചൺ എന്ന പ്രോ​ഗാമിലെത്തിയപ്പോൾ സുചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എനിക്ക് വരുന്ന ആലോചനകൾ പലതും, പെണ്ണു കാണാൻ വന്ന് കല്യാണം ഏകദേശം ഉറച്ചു, അവരുടേതായി എന്ന് തോന്നിയാൽ പിന്നീട് ഡിമാന്റുകൾ വയ്ക്കാൻ തുടങ്ങും. ഡാൻസ് കളിക്കുന്നത് നിർത്തണം, അഭിനയിക്കുന്നത് നിർത്തണം എന്നൊക്കെയാണ് ഒരു കൂട്ടർ പറഞ്ഞത്. അഭിനയം വേണമെങ്കിൽ നിർത്താം, ഡാൻസും നിർത്തണം എന്ന് പറഞ്ഞാൽ എനിക്ക് അത് അംഗീകരിക്കാൻ കഴിയാത്തതാണ്.

ഡാൻസുമായി ഇറങ്ങി നടക്കുന്ന ഒരു പെണ്ണിനെ എനിക്ക് വേണ്ട, വീട്ടിൽ അമ്മയെയും അച്ഛനെയും കുടുംബവും എന്ന് ചിന്തിയ്ക്കുന്ന പെണ്ണിനെ മതി എന്നൊക്കെയായിരുന്നു അയാളുടെ ഡിമാന്റ്. പിന്നെ ഒരാൾ വന്നിട്ട് ചോദിയ്ക്കുകയാണ്, ഈ ഡാൻസ് ഫീൽഡിലും സിനിമ ഫീൽഡിലും എല്ലാം ഏതെങ്കിലും ഒരാളുടെ കുടുംബം നന്നായിട്ട് പോകുന്നുണ്ടോ എന്ന്. അപ്പോൾ ഞാൻ ചോദിച്ചു, ഇതിലൊന്നും പെടാത്ത ആൾക്കാർ ഡൈവോഴ്‌സ് ആവുന്നില്ലേ എന്ന്.

വേറെ ഒരാളുടെ ഡിമാന്റ് ആണ് വളരെ വിചിത്രമായി തോന്നിയത്. ഞാനല്ലാതെ മറ്റൊരാൾ നിന്നെ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് നീ കണ്ണ് എഴുതരുത് കണ്ണ് എല്ലാവരും ശ്രദ്ധിയ്ക്കും, ലിപ്സ്റ്റിക് ഇടരുത് ചുണ്ട് എല്ലാവരും ശ്രദ്ധിയ്ക്കും, മുടി അഴിച്ചിടരുത് മുടി എല്ലാവരും ശ്രദ്ധിയ്ക്കും സാരി ഉടുക്കരുത് ശരീരം എല്ലാവരും ശ്രദ്ധിയ്ക്കും എന്നൊക്കെ.

പക്ഷെ വാനമ്പാടി സീരിയലിൽ എന്റെ അമ്മയായി അഭിനയിച്ച പ്രിയ ചേച്ചി പറഞ്ഞിട്ടുണ്ട്, ഇങ്ങനെയൊക്കെയായിരുന്നു മോളെ എന്റെ കാര്യവും എന്ന്. ‘ഭർത്താവ് ഒന്നിനും വിടില്ല എന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്. പക്ഷെ പിന്നീട് എന്നെ മനസ്സിലാക്ക് എന്റെ സ്വപ്‌നങ്ങളെ കുറിച്ച് അറിഞ്ഞ് എന്നെ വിട്ടു’ എന്ന്. പക്ഷെ എപ്പോഴാണ് ചേച്ചിയുടെ ഭർത്താവ് വിട്ടത്, കുട്ടികളൊക്കെ ആയി അവരൊക്കെ സെറ്റിൽഡ് ആയതിന് ശേഷം. അതുവരെ ഒന്നും എനിക്ക് എന്റെ ഡാൻസ് വിട്ടു നിൽക്കാൻ പറ്റില്ല-