മെലിഞ്ഞ് സുന്ദരിയായി വാനമ്പാടിയിലെ പപ്പി,വണ്ണം കുറഞ്ഞതിന്റ രഹസ്യം വെളിപ്പെടുത്തി സുചിത്ര നായർ

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ.അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.സീരിയലിൽ ക്രൂരയാ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്.ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി.പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്

വാനമ്പാടി പരമ്പരക്ക് ശേഷം സീരിയൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്.പത്മിനിയായി അഭിനയിച്ചപ്പോള്‍ നന്നായി തടിച്ചിരുന്ന സുചിത്രയുടെ മേക്കോവര്‍ ചിത്രമാണ് തരംഗമാവുന്നത്.മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി നില്‍ക്കുന്ന ചില ചിത്രങ്ങളായിരുന്നു നടി പുറത്ത് വിട്ടത്.സുചിത്രയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അത്രയും മാറ്റം സംഭവിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.അതേ സമയം രണ്ട് മാസം മുന്‍പ് മെലിയാനുള്ള കാരണത്തെ കുറിച്ച് സുചിത്ര സൂചിപ്പിച്ചിരുന്നു.മെലിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം.പത്ത് കിലോ കുറയ്ക്കണം.ഇതിനോടകം നാല് കിലോ കുറച്ചു.വാമ്പാടിയില്‍ വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു.ആ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ അങ്ങനെയാണ്.എന്റെ പ്രായത്തെക്കാളും ഇരട്ടിപ്രായം അതില്‍ തോന്നിക്കുന്നുണ്ട്.നേരിട്ട് കാണുമ്പോള്‍ ഉള്ളതിനെക്കാള്‍ വണ്ണം ഫ്രെയിമില്‍ തോന്നിക്കും.ഡാന്‍സിന് വേണ്ടിയാണ് ഇപ്പോള്‍ മെലിയാന്‍ തീരുമാനിച്ചത്.വാനമ്പാടി ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി

ഞാന്‍ തന്നെ ഒരു ഫുഡ് കണ്‍ട്രോള്‍ സ്‌റ്റൈല്‍ കണ്ടെത്തുകയായിരുന്നു. ഉച്ചക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും.രാവിലെയും വൈകിട്ടും ജ്യൂസ്.മധുരം ഉപേക്ഷിച്ചു.പഴങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി.കുറച്ച് മെലിഞ്ഞ ശേഷം വര്‍ക്കൗട്ട് ചെയ്യാം എന്ന് കരുതുന്നു.ഏകദേശം ഒരു മാസമായി.ഒപ്പം പതിനാല് ദിവസത്തെ വ്രതവും തുടങ്ങി.അതിനാല്‍ നോണ്‍ വെജ് പൂര്‍ണമായും ഉപേക്ഷിച്ചു.രണ്ടും കൂടിയായപ്പോള്‍ നല്ല റിസള്‍ട്ട് കിട്ടുന്നുണ്ട്.എന്നുമാണ് സുചിത്ര പറഞ്ഞത്