മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ സുഡാന്‍ സ്വദേശി പോലീസ് പിടിയില്‍

കൊല്ലം. മയക്കുമരുന്ന് കേസില്‍ സുഡാന്‍ സ്വദേശി പോലീസ് പിടിയില്‍. മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ ഇയാളെ ബാംഗ്ലൂരുവിന്‍ നിന്നാണ് പോലീസ് പിടികൂടിയത്. സുഡാന്‍ സ്വദേശിയായ ആദം അബ്ദുള്ളയാണ് പോലീസ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസ് രജിസ്ട്രര്‍ ചെയ്ത കേസിലാണ് സുഡാന്‍ സ്വദേശിയുടെ അറസ്റ്റ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ഇരവിപുരം സ്വദേശിയായ ബാദുഷയെ എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടനിലക്കാരിയായ ആഗ്നസ് എന്ന യുവതിയെയും പോലീസ് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഡാന്‍ സ്വദേശി പിടിയിലായത്.

ഇയാള്‍ കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണെന്നാണ് വിവരം. വ്യാവസായിക അടിസ്ഥാനത്തില്‍ മയക്കുമരുന്ന് ശേഖരിച്ച് ഇടനിലക്കാര്‍ വഴി വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുയാണ് പ്രതി ചെയ്യുന്നത്.