അമ്മയുടേയും അമ്മമ്മയുടേയും ഉണ്ണിക്കണ്ണനായി വേഷമിട്ട് കുഞ്ഞു സുദർശന

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും കുഞ്ഞിന്റെ ജനനം മുതൽ ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മകൾക്ക് പേരിട്ടതും അവളുമായി വീട്ടിലെത്തിയതുമൊക്കെ സൗഭാഗ്യ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അമ്മയുടേയും അമ്മമ്മയുടേയും ഉണ്ണിക്കണ്ണനായി വേഷമിട്ട് കുഞ്ഞു സുദർശന. സോഷ്യൽ മീഡിയയിലൂടെ മകളുടെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശി താരാ കല്യാണിനൊപ്പമുള്ള സുദർശനയുടെ ചിത്രങ്ങളും ആരാധകരുടെ മനം കവർന്നു.

സൗഭാഗ്യയ്ക്കും അർജുൻ സോമശേഖറിനും അടുത്തിടെയാണ് മകൾ ജനിച്ചത്. കുഞ്ഞാവയുടെ ആദ്യത്തെ ജന്മാഷ്ടമി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കസവുടുത്ത് തലമുടിയിൽ മയിൽപീലിയണിഞ്ഞ് കുഞ്ഞിക്കണ്ണനായൊരുങ്ങി എത്തിയ സുദർശനക്കുട്ടിയുടെ ചിത്രങ്ങളാണ് തരംഗമാകുന്നത്.

അഭിനേതാക്കളായ രാജാറാം-താരാ കല്യാൺ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. സൗഭാഗ്യയുടെ ബാല്യകാല സുഹൃത്തായിരുന്നു അർജുൻ. താര കല്യാണിന്റെ പക്കൽ നിന്ന് അർജുൻ നൃത്തം അഭ്യസിച്ചിരുന്നു. ആഘോഷമായിട്ടാണ് സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് നടത്തിയത്. സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ സൗഭാഗ്യയ്ക്കും അർജുനും ആശംസകളുമായി എത്തിയിരുന്നു.