താലി മാലയായി ഉപയോഗിച്ചിരുന്നത് മുക്കുപണ്ടം. അതാണെങ്കിൽ ചൊറിയും, ആളുകളുടെ വായടപ്പിക്കാൻ അതൊക്കെ ധരിച്ചു

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി. കല്ലുമ്മക്കായ വെബ്സീരിസിലൂടെ കുടുംബം മുഴുവൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരായി

ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ ബിഗ്‌ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്. സുഹാനയുടെ ഒരു വീഡിയോ ആണ് വൈറലാവുന്നത്.

അമ്മച്ചിയുടെ ഓർമ്മയ്ക്കായി സുഹാന സൂക്ഷിച്ചു വച്ചിരുന്ന സാധനങ്ങൾ ആണ് കാണിച്ചത് . അമ്മച്ചിയുടെ കുട, ബുക്ക്, ഒക്കെ കാണിച്ച സുഹാന പഴയകാല ഓർമ്മക്കായി മറ്റൊരു സംഗതിയും സൂക്ഷിച്ചു വച്ചിരുന്നു. പണ്ട് സ്വർണ്ണം മേടിക്കാൻ ആസ്തി ഇല്ലാതിരുന്ന സമയത്തു നമ്മൾ ഗ്യാരന്റി ആഭരണങ്ങൾ ഉപയോഗിക്കുകയായിരുന്നു. പൊതുവെ ഗ്യാരന്റി ആഭരണങ്ങൾ എനിക്ക് അലർജിയാണ്. അങ്ങനെ വളരെ കഷ്ടപെട്ടിട്ടാണ് സ്വർണ്ണം ഒക്കെ വാങ്ങിച്ചു ഇട്ടു തുടങ്ങിയത് എന്നും പറയുന്നു.

ഞാൻ ഇറങ്ങി വന്ന സമയമാണ്. അന്ന് നമ്മുടെ കൈയ്യിൽ പൈസ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും ബഷീറും മാറിയൊക്കെയാണ് താമസിച്ചത്. പിന്നെ കുറെ വിഷയങ്ങൾ ഒക്കെയും ഉണ്ടകുമല്ലോ ലവ് മാര്യേജ് ആകുമ്പോൾ. റെന്റ് ഒക്കെ കൊടുക്കണമായിരുന്നു. ആ സമയം താലി മലയായി ഉപയോഗിച്ചിരുന്നത്, സ്വർണ്ണം ആയിരുന്നില്ല. സ്വർണ്ണം അല്ലാത്തത് എനിക്കിട്ടാൽ ചൊറിയും. എങ്കിലും ആളുകളുടെ വായടപ്പിക്കാൻ ആണ് ഇതൊക്കെ ധരിച്ചിരുന്നത്.

ഒരിക്കലും മറക്കാൻ ആകില്ല ആ കാലമൊന്നും. ഇങ്ങനെ കുറെ സാധനങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ബഷീർ ചോദിക്കും. പടച്ചവൻ ഒരോരുത്തർക്ക് ഓരോന്ന് വിധിച്ചിട്ടുണ്ട്. അതേ ലെവലിൽ മാത്രമേ ജീവിതം പോകൂ. ഞങ്ങളുടെ ജീവിതത്തിൽ ഒക്കെയും ഒരുപാട് അതിജീവിച്ചുകൊണ്ടണ് ഈ അവസ്ഥയിൽ എത്തിയിരിക്കുന്നത്.

ഒരു ഒറ്റ ജീവിതം ഉള്ളൂ. അത് നമ്മൾ മാക്സിമം ആസ്വദിക്കുക. നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പ്രാർത്ഥിക്കുക. പരിഹാരം തേടുക. ഏതൊരു ജാതി ആയാലും അവനവന്റെ ദൈവത്തോട് പ്രാർത്ഥിക്കുക. ഒരു മാർഗ്ഗം ദൈവം തരും. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുക. ദൈവം ആയിട്ട് തന്നെ നമുക്ക് എല്ലാം തരും. നമ്മൾ മനുഷ്യരാണ്, ഉയർച്ചയും താഴ്ചയും ഉണ്ടാകും. പരിഹാസങ്ങളിൽ തളർന്നു പോകരുത്. തളർന്നുപോയാൽ എല്ലാം പോകും. മരിക്കേണ്ടവർ ആണെങ്കിൽ നമ്മളൊക്കെ എന്നേ മരിച്ചു പോയേനെ. പക്ഷെ പടച്ചവൻ ആയിട്ട് പരിഹാരം തന്നു.