സൂപ്പറായി കിടന്ന റോഡ് രാത്രിയിൽ റീടാർ ചെയ്തു, ഫണ്ടടിച്ച് മാറ്റാൻ

നെയ്യാറ്റിൻകരയിൽ ഒരു കുഴപ്പവുമില്ലാതെ സൂപ്പറായി കിടന്ന റോഡ് രാത്രിയിൽ റീടാർ ചെയ്തു, ഫണ്ടടിച്ച് മാറ്റാൻ, വികസനം വരുന്ന വഴികണ്ട് അന്തം വിട്ട് നാട്ടുകാർ. ഒരു കുഴി പോലും ഇല്ലാത്ത റോഡിൽ അറ്റ കുറ്റ പണികൾ‌ നടത്തുന്നത് പോലെ ടാർ കൊണ്ടുവന്ന് ഇടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ടാർ സ്പ്രേ ചെയ്തിട്ട് മെറ്റൽ ഇടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഈ റോഡുകൾക്ക് ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. മാർച്ച് മാസം ആയതോടെ കൊടിക്കണക്കിന് രൂപയുടെ ഫണ്ട് തട്ടിക്കുവാൻ ഉദ്യോ​ഗസ്ഥരും കോൺട്രാക്ടർമാരും ചേർന്ന് നടത്തുന്ന തട്ടിപ്പാണിതെന്നാണ് നാട്ടുകാർ പറയുന്നത്. കുഴികളുള്ള ധാരാളം റോഡുകൾ നാട്ടിലുണ്ടായിരുന്നിട്ടും അത് ശരിയാക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

നല്ല റോ‍ഡ് എന്തിനാണ് വീണ്ടും ശരിയാക്കുന്നത്. ജനങ്ങൾക്ക് പെൻഷൻ പോലും കൊടുക്കാൻ സാധിക്കുന്നില്ലെന്ന് പറയുന്ന സർക്കാരാണ് ഇത് ചെയ്യുന്നതെന്നും നാട്ടുകാർ ആരോപിച്ചു. രാത്രിയാണ് ഇവർ വന്ന് ടാർ ചെയ്തതെന്നും നാട്ടുകാർ പറഞ്ഞു.