സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകൾ കാലി, നട്ടംതിരിഞ്ഞ് ജനം; സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല

തിരുവനന്തപുരം. സബ്സിസിഡി നിരക്കില്‍ നല്‍കുന്ന 13 അവശ്യസാധനങ്ങളില്‍ സപ്ലൈക്കോയിലുള്ളത് ചെറുപയറും മല്ലിയും മാത്രം. ക്രിസ്മസ് പുതുവത്സര ദിനങ്ങളിൽ എന്ത് ചെയ്യുമെന്നറിയാതെ നട്ടം തിരിഞ്ഞ് ജനം. ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധി ക്രിസ്തുമസ് അടുത്തിട്ടും തീരുന്നില്ല.

സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലെയും റാക്കുകൾ കാലിയാണ്. അരിയും പഞ്ചസാരയും മുളകും വെളിച്ചെണ്ണയും അടക്കം അവശ്യസാധനങ്ങൾ ഒന്നും ലഭ്യമല്ല. സാധനങ്ങൾ വാങ്ങാൻ ആളുകളെത്താതെ സപ്ലൈകോയിൽ അവശേഷിക്കുന്നത് മല്ലിയും ചെറുപയറും മാത്രം. അരക്കിലോ സാധനങ്ങൾ പോലും കിട്ടാതെ എങ്ങനെ മുന്നോട്ടുപോകും എന്നറിയാതെ ബുദ്ധിമുട്ടുകയാണ് സാധാരണക്കാർ.

വിതരണക്കാർക്ക് കുടിശ്ശികയിനത്തിൽ കോടികൾ നൽകാനുണ്ട്. സാധനങ്ങളുടെ ടെൻഡർ എടുക്കാൻ വിതരണക്കാർ എത്താത്തതും ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആക്കംകൂട്ടി. ഈ സ്ഥിതി തുടർന്നാൽ സജീവമായ ക്രിസ്തുമസ് – പുതുവത്സര വിപണി ഉണ്ടായേക്കില്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങും എന്ന ആശങ്കയും ഒരു ഭാഗത്തുണ്ട്.