ശരദ് പവാർ വിഭാഗത്തിന് തിരഞ്ഞെടുപ്പിൽ കൊമ്പുവിളിക്കുന്ന മനുഷ്യന്റെ ചിഹ്നം ഉപയോ​ഗിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി. ശരത് പവാര്‍ വിഭാഗത്തിന് എന്‍സിപി എസ് സി പി എന്ന പേര് ഉപയോഗിക്കാം എന്നും കൊമ്പുവിളിക്കുന്ന മനുഷ്യന്‍ ചിപ്‌നം ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം മറ്റാര്‍ക്കും ചിപ്‌നം നല്‍കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ശരദ് പവാറിന്റെ പേരോ ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് അജിത് പവാര്‍ പക്ഷത്തെ സുപ്രീംകോടതി വിലക്കുകയും ചെയ്തു. അജിത് പവാര്‍ പക്ഷത്തെ നേരത്തെ എന്‍സിപിയുടെ ഔദ്യോഗിക പക്ഷമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് അജിത് പവാര്‍ പക്ഷത്തിന് ക്ലോക്ക് ചിപ്‌നം അനുവദിക്കുകയും ചെയ്തു. എന്നാല്‍ അജിത് പവാര്‍ ക്ലോക്ക് ചിപ്‌നം ഉപയോഗിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.