മറിയക്കുട്ടിയേ സുരേഷ് ഗോപി എടുത്തു,വിഷയം മോദിയിലേക്ക്

മറിയക്കുട്ടിയേ സുരേഷ് ഗോപി ഏറ്റെടുത്തു എന്ന് പറയാം.മറിയക്കുട്ടിയുടെ സമരവും 87 വയസിൽ നടത്തിയ പോരാട്ടവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും എന്നും ഉറപ്പ് നല്കി. മറിയക്കുട്ടി 87മത് വയസിൽ കേരളത്തിലെ ഒരു നേതാവിനും ചെയ്യാത്ത വിധം സമരം ചെയ്ത് സർക്കാരിനെ തകർത്ത് കളയുകയായിരുന്നു. ഭരണക്കാരുടെ മുഖ പത്രത്തേ വാരി അലക്കി മാപ്പും പറയിപ്പിച്ചു. 45 ലക്ഷത്തോളം വരുന്ന പെൻഷങ്കാരുടെ നീറുന്ന വിഷയം സമൂഹം ചർച്ച ചെയ്യാൻ മറിയക്കുട്ടി വഴി തെളിച്ചു. ഇനി പ്രധാനമന്ത്രി നേരിട്ട് വിളിക്കാനോ അടുത്ത് മൻ കി ബാത്തിൽ മറിയക്കുട്ടി ഇടം പിടിക്കാനോ ഒക്കെ ഇത് ധാരാളം.

ക്ഷേമ പെൻഷൻ ലഭിക്കാത്തതിനാൽ പിച്ച ചട്ടി എടുത്ത അടിമാലി 200 ഏക്കർ മറിയക്കുട്ടി ചേച്ചിയെ സിനിമാനടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി സന്ദർശിച്ചതോടെ പെൻഷൻ വിഷയം സജീവമായി.പ്രധാനമന്ത്രിയുടെ അടുത്ത് വാർത്ത കാണിച്ച് സംസാരിക്കുകയും മറിയക്കുട്ടി ചേച്ചിയുടെ മുഴുവൻ കാര്യങ്ങളും ഏറ്റെടുക്കന്നതായി സുരേഷ് ഗോപി പറഞ്ഞതായി മറിയക്കുട്ടി ചേച്ചി പറഞ്ഞു.

പൊളിഞ്ഞ പാലം താണിക്കഴിയിൽ അന്നമ്മചേച്ചിയും എത്തിയിരുന്നു. സുരേഷ് ഗോപി വിശദമായി ഒന്നും പറഞ്ഞില്ലെങ്കിലും മറിയക്കുട്ടി ചേച്ചിയെ എടുക്കുന്നതായും ക്ഷേമ പെൻഷൻ നല്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 2 രൂപാ സെസ്സ് പെട്രോളിയം കമ്പനി നല്കട്ടെ എന്നും, റേഷൻ സംവിധാനത്തിലെ ക്ര്യത്യമായ കണക്ക് ഹാജരാക്കിയാൽ കേന്ദ്രം റേഷൻ മുഴുവൻ നല്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.

2 രൂപ പെട്രോളിനു അധിക വില ജനം നല്കരുത്

പെൻഷൻ നല്കാൻ 2 രൂപ സെസ് പിരിക്കുന്ന പിനറായി സർക്കാരിനെതിരേ സുരേഷ് ഗോപി. എത്ര കോടി കോടി രൂപ പിരിച്ചു. എത്ര കോടി പെൻഷൻ നല്കാൻ ഉപയോഗിച്ചു. പെൻഷൻ നല്കാൻ പിരിച്ച ഇന്ധന സെസ് പൊലും വകമാറ്റി. ജനം ഇടപെടണം. സെസ് നല്കരുത്. എന്തിനു നല്കണം. 2 രൂപ ഇന്ധനത്തിനു അധിക സെസ് നല്കുമ്പോൾ എന്നാൽ പിന്നെ ഇന്ധനം വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷനു പെൻഷൻ നല്കിയാൽ പോരേ..എന്തിനു സംസ്ഥാന സർക്കാർ എന്നും സുരേഷ് ഗോപി ചോദിച്ചു