സുരേഷ് ഗോപി ബിജെപി നേതൃത്വത്തിലേക്ക്, ഇനി സജീവ രാഷ്ട്രീയ പ്രവർത്തകൻ

സുരേഷ് ഗോപി ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക്. ബിജെപിയുടെ കോർകമിറ്റിയിൽ നടൻ സുരേഷ് ഗോപിയേ ഉൾപെടുത്തിയതിലൂടെ കേരളത്തിൽ പാർട്ടി പുതിയ ഒരു പടയൊരുക്കത്തിനു തുടക്കം ഇടുകയാണ്‌. കേരളത്തിൽ ബിജെപി ഭരണം പിടിക്കാൻ അവരുടെ ഏറ്റവും ജനകീയനായ നേതാവിനെ തന്നെ കളത്തിലിറക്കുകയാണ്‌. സന്ദീപ് വാര്യർ ബിജെപിയുടെ ഉന്നത സമിതിയിൽ നിന്നും പുറത്താകുന്നതോടെ സന്ദീപ് വാര്യറുടെ അനേക മടങ്ങു മറ്റൊരു ക്രൗഡ് പുള്ളറേയാണ്‌ ബിജെപി ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്.

ഇതുവരെ രാജ്യ സഭയിൽ എം.പി ആയും തിരഞ്ഞുടുപ്പിൽ സ്ഥനാർഥിയായും മാത്രം നിന്ന സുരേഷ് ഗോപി ഇതാദ്യമായാണ്‌ ഒരു രാഷ്ട്രീയക്കാരനാവുന്നത്. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. ഇപ്പോൾ മാത്രമാണ്‌ അദ്ദേഹം ഒരു ലക്ഷണമൊത്ത രാഷ്ട്രീയക്കാരൻ ആകുന്നത്. ഇനി മുതൽ നടൻ സുരേഷ് ഗോപി എന്നതിലുപരി ഒരു തികഞ്ഞ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ എന്ന് സുരേഷ് ഗോപി അറിയപ്പെടുകയാണ്‌.

സുരേഷ് ഗോപി ഇത്തരത്തിൽ കേരളത്തിന്റെ ചുമതലകളിലേക്ക് വരുമ്പോൾ അതിനു പല വ്യാഖ്യാനങ്ങളും വരുന്നുണ്ട്. ബിജെപി കേരള ഘടകം പിരിച്ച് വിടും എന്നും കേന്ദ്രത്തിന്റെ സർജിക്കൽ സ്ട്രൈക്ക് എന്നും ഒക്കെ. എന്നാൽ സർജിക്കൽ സ്ട്രൈക്കും ഇടിമിന്നലും ഒന്നും അല്ല.. ഇത് കേരള ബിജെപി സംസ്ഥാന കമിറ്റിയുടെ ഐക കണ്ഠമായ തീരുമാനമാണ്‌. സംസ്ഥാനത്തെ ബിജെപിയെ ശക്തമാക്കുന്നതിനായി കൂടുതൽ നേതാക്കളെയും കഴിവുള്ളവരെയും കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാന സമിതി തീരുമാനിച്ചത്.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിർദേശപ്രകാരം സുരേഷ് ഗോപിയെ കോർ കമ്മറ്റിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ബിജെപി സംസ്ഥാന കോർ കമ്മറ്റി ഐക്യകണ്ഠമായി സുരേഷ് ഗോപിയുടെ വരവിനെ കൈയ്യടിച്ച് സ്വീകരിക്കുകയായിരുന്നു.

ഈ നിർദേശം കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തിനായി കേരളത്തിന്റെ ചാർജുള്ള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കും. ഇതുവരെ കേന്ദ്ര കമിറ്റിക്ക് മുന്നിൽ വിഷയം എത്തിയിട്ടില്ല എങ്കിലും കേരളത്തിൽ നിന്നുള്ള ഐക കണ്ഠമായ തീരുമാനം കേന്ദ്ര കമിറ്റിയും അമിത്ഷായും അംഗീകരിക്കുകയാണ്‌ പതിവ്.

തികഞ്ഞ രാഷ്ട്രീയക്കാരൻ ആകുമ്പോൾ സുരേഷ് ഗോപിക്ക് എല്ലാ ആശംസകളും നേരുകയാണ്‌. അദ്ദേഹത്തിനു നിലവിലെ കേരളത്തിലെ ജീർണ്ണത പിടിച്ച രാഷ്ട്രീയത്തിനു ഒരു ബദൽ ആകാൻ ആകട്ടേ. മാത്രമല്ല നേതാക്കളുടെ മുന്നണി ഒത്തുകളിയും അഡ്ജസ്മെന്റ് രാഷ്ട്രീയവും അവസാനിപ്പിച്ച് സത്യ സന്ധനാക്കാനും ആകട്ടെ. വെള്ള മുണ്ടും കറുത്ത ഷൂവും ഇട്ട് നടക്കുന്ന മാടമ്പി നേതാക്കളുടെയും മുതലാളിത്വ രാഷ്ട്രീയക്കാരന്റെയും രീതികൾക്ക് ഒരു മാറ്റം സുരേഷ് ഗോപിക്ക് കൊണ്ടുവരാനാവട്ടെ. അതിൽ എല്ലാം ഉപരി അഴിമതിയും, അക്രമവും നിറഞ്ഞ രാഷ്ട്രീയത്തിൽ അതിനു പകരമായി മനുഷ്യനെ സഹായിക്കുന്ന നന്മയുടേയും കരുണയുടേയും മുഖം കൊണ്ടുവരാനും ആകട്ടേ

കേരളത്തിലെ അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നിർണ്ണായകമായ നിലയിൽ എത്തും എന്നും ബിജെപി നിയമ സഭയിലെ നിർണ്ണായക ശക്തി ആകും എന്നും കരുതുന്നു. ദേശീയ തലത്തിൽ തകർന്ന് കിടക്കുന്ന കോൺഗ്രസിനു കേരളത്തിൽ മാത്രമായി ഒരു ഉയർത്ത് എഴുന്നേൽപ്പില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വം കണക്കു കൂട്ടുന്നു. യു.ഡി എഫ് വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന അവസ്ഥ വന്നാൽ മുസ്ളീം ലീഗ് അടക്കമുള്ള ഘടക കക്ഷികൾ മുന്നണി വിടും. ലീഗ് ഇടത് മുന്നണിയിൽ ചേക്കേറുമ്പോൾ മറ്റ് കക്ഷികളേ റാഞ്ചിയെടുത്ത് ബിജെപിക്ക് വലിയ ഒരു ബദൽ ഉണ്ടാക്കാനാകും എന്നും കൂട്ടുകക്ഷി മുന്നണിയിൽ ഭരണത്തിൽ വരാനാകും എന്നും വരെ കണക്കു കൂട്ടുന്നു

ഈ നീക്കത്തിന്റെ ഒക്കെ തുടക്കമാണ്‌ സുരേഷ് ഗോപി ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് വരുന്നത്. ഇതുവരെ സുരേഷ് ഗോപിയോട് മാധ്യമങ്ങൾ ബിജെപിയുടെ കാര്യങ്ങൾ ചോദിക്കുമ്പോൾ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞ് മാറുമായിരുന്നു. കാരണം ബിജെപിയിൽ ഔദ്യോഗികമായ പദവികൾ ഒന്നും സുരേഷ് ഗോപി വഹിച്ചിരുന്നില്ല.

മറ്റൊരു സുപ്രധാനമായ കാര്യം സുരേഷ് ഗോപിയേ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഇടപെടൽ കൊണ്ടാണ്‌. ഏറെ നാളായി സുരേഷ് ഗോപിയേ സംസ്ഥാന നേതൃത്വത്തിലേക്ക് ക്ഷണിക്കുന്നുണ്ടായിരുന്നു. എന്നാൽ മുമ്പെല്ലാം ക്ഷണം നിരസിക്കുകയായിരുന്നു. ഇപ്പോൾ കെ.സുരേന്ദ്രന്റെ ക്ഷണം സ്വീകരിച്ചതോടെ സുരേഷ് ഗോപി രണ്ടും കല്പ്പിച്ചുള്ള വരവാണ്‌.

സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി മുന്നിൽ നിർത്തികൊണ്ടുള്ള പോരാട്ടങ്ങൾക്ക് കേരളത്തിലെ ആർ എസ് എസിന്റെയും കുമ്മനം രാജശേഖരന്റെയും ഹിന്ദു ഐക്യ വേദിയുടേയും ഒക്കെ പിന്തുണ ഉണ്ട്. സുരേഷ് ഗോപി കേരളഥ്തിലെ ഏറ്റവും അധികം ജനുവിൻ ആയ നേതാവും ഏറ്റവും അധികം ജനങ്ങൾ കക്ഷി രാഷ്ട്രീയം മറന്ന് ഇഷ്ടപ്പെടുന്ന ആളുമാണ്‌. 5 വർഷത്തേ ഇദ്ദേഹത്തിന്റെ പാർലിമെന്റ് എം.പി എന്ന നിലയിലെ പ്രവർത്തനം ജനങ്ങൾക്കിടയിൽ വലിയ മതിപ്പാണുണ്ടാക്കിയത്. പ്രധാനമന്ത്രിയുമായും അമിത്ഷായുമായും നല്ല ബന്ധം സൂക്ഷിക്കുന്ന ആളുമാണ്‌.

എന്നാൽ സുരേഷ് ഗോപിയുടെ പുതിയ സ്ഥാന ലബ്ദിയോടെ ഇനിയും എം.പി ആകാനുള്ള സാധ്യതകൾ ഇല്ലാതായി. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആകും എന്നു ചില അഭ്യൂഹങ്ങൾക്കും അടിസ്ഥാനമില്ല. കേന്ദ്ര മന്ത്രി ആകണം എങ്കിൽ അദ്ദേഹത്തേ ആദ്യം എം പി ആക്കി വേണം ചെയ്യാൻ. എന്നാൽ കേരളത്തിനു പുറത്ത് നിന്നുള്ള ഒരു രാജ്യ സഭാ എം.പി ആക്കുക ഇനി സാധ്യത കുറവാണ്‌. കേരളത്തിൽ സംസ്ഥാന ഭരണം പിടിക്കുക. അതിലേക്കു വലിയ പോരാട്ടങ്ങൾ പാർട്ടിയുടെ കൗഡ് പുള്ളർ എന്ന നിലയിൽ ചെയ്യുക..ഇതാണിപ്പോൾ സുരേഷ് ഗോപിയുടെ ദൗത്യം. ഡൽ ഹി രാഷ്ട്രീയവും സ്ഥാന മാനങ്ങളും വിട്ട് പൂർണ്ണമായി കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇപ്പോൾ സുരേഷ് ഗോപിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശവും.

സുരേഷ് ഗോപിയെ കോർകമിറ്റിയിലേക്ക് കൊണ്ടുവരുവാനുള്ള തീരുമാനം എടുത്തത് കൂടാതെ മറ്റ് 2 പ്രധാനപ്പെട്ട തീരുമാനവും സംസ്ഥാന കമിറ്റി ഐക്യകണ്ഠമായി എടുത്തു അതിൽ ഒന്നാമത് കക്ഷി രാഷ്ട്രീയ ഭേതമന്യേ കൂടുതൽ ആളുകളെ പാർലമെന്റ് ഇലക്ഷന് മുന്നോടിയായി പാർട്ടി നേതൃത്വത്തിലേക്ക് എത്തിക്കണം. മറ്റൊരു കാര്യം പാർട്ടിക്കുള്ളിലെ വിമത ശബ്ദത്തിനും ഗ്രൂപ്പ് കളിക്കും കടുത്ത നടപടി വരുന്നു എന്നും സന്ദീപ് വാര്യറിൽ ഒതുങ്ങില്ലെന്നും ആണ്‌.നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശ്ശന നടപടി എടുത്ത് പുതിയ ആളുകളെ നേതൃത്വത്തിലേക്ക് എത്തിക്കണം എന്ന നിർദ്ദേശവും കോർ കമ്മറ്റി അംഗീകാരം നൽകി