നരേന്ദ്ര മോദിയെയും പിണറായി വിജയനെയും പുകഴ്ത്തുന്ന ശശി തരൂരിനെ എങ്ങനെ കോൺഗ്രസ് നേതാക്കൾ പിന്തുണ നൽകും

കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ കോൺ​ഗ്രസ് നേതത്വം പരസ്യമായി ​ഗാർ​ഗെക്ക് പിന്തുണ നൽകിയതിൽ വലിയ പ്രതിഷേധമാണ് കോൺ​ഗ്രസിലെ യുവാ നേതൃത്വത്തിനുള്ളത്. ഇതോടൊപ്പം സോഷ്യൽമീഡിയയിലും ശശി തരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. എന്ത് കൊണ്ടാണ് കേരളത്തിലെ മുതിർന്ന നേതാക്കൾ ശശി തരൂരിനെ പിന്തുണയ്ക്കാത്തതെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

മൂന്നാഴ്ച മുൻപ് തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഇൻറർവ്യൂവിൽ പറഞ്ഞത് എനിക്ക് മറ്റ് നിരവധി വഴികൾ ഉണ്ടെന്നാണ്. അതായത് തനിക്ക് ബി ജെ പി യോടോ സി പി എമ്മിനോടോ ചേർന്ന് പ്രവർത്തിക്കാം എന്നാണ്. അങ്ങിനെ ഒരാളെ കോൺഗ്രസ്സ് പ്രസിഡണ്ടാക്കാൻ കഴിയുമോ? എന്ന് ശശി തരൂരിനെ എതിർക്കുന്നവർ പ്രധാനമായും ചോദിക്കുന്ന ചോദ്യം. 2024 ലെ പാർലിമെൻറ് തിരഞ്ഞെടുപ്പിൽ ഏറ്റവും നല്ല പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോദി ആയിരിക്കും എന്നും തരൂർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിണറായി സർക്കാരിന്റെ തുടർഭരണം വന്ന ശേഷം കേരളത്തിലെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്ന ഏറ്റവും വലിയ സമരം കെ റെയിലിനെതിരെയുള്ളതായിരുന്നു. സമരം കത്തി നിൽക്കുമ്പോൾ രണ്ടു മാസത്തെ ഇടവേളക്ക് ശേഷം തിരുവന്തപുരത്ത് ഇറങ്ങിയ തരൂർ നേരേ പോയത് പിണറായിയെക്കണ്ട് കെ റെയിലിന് പിന്തുണ നൽകാനായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

തിരുവനന്തപുരത്ത് സമരത്തിൽ പങ്കെടുത്ത് നാഭിക്ക് പോലീസുകാരുടെ ചവിട്ടുകൊണ്ട 60 കാരനായ കോൺഗ്രസ്സുകാരനെ ഈ വിശ്വപൗരൻ കണ്ടില്ല. സമരത്തിൽ പങ്കെടുത്ത് മർദ്ദനമേൽക്കുകയും ജയിലിൽ പോകുകയും ചെയ്ത നുറു കണക്കിന് കോൺഗ്രസ്സുകാരെയും ഈ പ്രസിഡന്റ് സ്ഥാനാർത്ഥി കണ്ടില്ല. പിന്നെ ഇദ്ദേഹം പ്രസിഡന്റ് ആയാൽ സംഘടനയെ ഇദ്ദേഹം രക്ഷിക്കും എന്ന വാദഗതി. രാഹുൽ ഗാന്ധി ഇദ്ദേഹത്തെ ഏൽപ്പിച്ച ഒരു ചുമതലയുണ്ട്. പ്രൊഫഷണൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ പ്രസിഡണ്ടു സ്ഥാനം. ഒരു ജോലിയും ചെയ്യാതെ അദ്ദേഹം ഈ സംഘടനയെ നശിപ്പിച്ചു വെന്നും ശശി തരൂരിനെ എതിർക്കുന്നവർ പറയുന്നു.

മുല്ലപ്പള്ളി പ്രസിഡണ്ടായപ്പോൾ സംസ്ഥാനത്തെ കെപിസിസിയുടെ സമൂഹമാധ്യമങ്ങളുടെ ചുമതലയേൽപ്പിച്ചത് തരൂരിനെ യായിരുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പു സമയത്ത് സമുഹ മാധ്യമങ്ങളിലെ കോൺഗ്രസ്സിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ? ഇദ്ദേഹം ഒരു യോഗം പോലും വിളിച്ചു ചേർത്തില്ല. കേരളത്തിലെ എംപി മാരിൽ ഏറ്റവും മോശം ഓഫീസ് ഇദ്ദേഹത്തിൻ്റേതാണ്. ഒരു പാർട്ടിക്കാരന്റെയും ഫോൺ പോലും ഓഫീസിലുള്ളവർ എടുക്കില്ല. നല്ല ഒരു ഓഫീസ് നടത്താൻ പോലും ഇദ്ദേഹം ശ്രമിച്ചിച്ചിട്ടില്ല.

മോദിയെയും പിണറായിയെയും തരം പോലെ സ്തുതിക്കുന്ന ഒരാളെ കോൺഗ്രസ്സ് പ്രസിഡണ്ടാക്കണമോ? എന്നാണ് ചോദ്യം. ബി ജെ പി ക്കാരും ബ്രിട്ടാസും പറയട്ടെ. കോൺഗ്രസ്സുകാർ പറയണമോ?. പണമുണ്ടെങ്കിൽ നല്ല പി ആർ ഏജൻസിയെവച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്താം. പല ഓൺലൈനുകളെയും വിലക്കെടുക്കുകയും ചെയ്യാം. അത് നന്നായി ചെയ്യുന്നുമുണ്ടെന്നും സോഷ്യൽമീഡിയയിൽ ശശി തരൂരിനെ വിമർശിക്കുന്നവർ ചോദിക്കുന്നു.