ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു, ഇ കെ നായനാരുടെ ഭാര്യയെ സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി ek nayanar suresh gopi

കലര്‍പ്പില്ലാത്ത മനസിനുടമയാണ് സുരേഷ്‌ഗോപി. മനുഷ്യത്വത്തിന് രാഷ്ട്രീയ അതിരുകളില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് മെഗാ സ്റ്റാര്‍ സുരേഷ് ഗോപി.
ഇ.കെ നായനാരുടെ ഭാര്യ ശാരദയെ സന്ദര്‍ശിച്ച്‌ നടനും മുന്‍ എംപിയുമായ സുരേഷ് ​ഗോപി. കല്യാശ്ശേരിയിലെ വസതിയില്‍ എത്തിയാണ് നടന്‍ ശാരദയെ കണ്ടത്.

സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ഇ.കെ നായനാരെ കുറിച്ച്‌ സുരേഷ് ​ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു.

‘ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.’ എന്നായിരുന്നു സുരേഷ് ഗോപി അന്ന് കുറിച്ചത്.

അതേസമയം, വർഷങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രം നാളെ പ്രേക്ഷകർക്ക് മുന്നിലെത്തും. യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. പാപ്പന്റെ ഷോ ബുക്കിം​ഗ് ബുധനാഴ്ച മുതൽ ആരംഭിച്ചിരുന്നു. എബ്രഹാം മാത്യു മാത്തനായി സുരേഷ് ​ഗോപി എത്തുന്ന ചിത്രത്തിൽ മകൻ​ ​ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നീതാ പിള്ളയാണ് നായിക.