ആ സിനിമ എന്നിലെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചു, മകന്റെ ആദ്യ ചിത്രം ഇതുവരെയും കണ്ടിട്ടില്ല- സുരേഷ് ​ഗോപി

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തിയിരുന്നു. ശോഭനയോടൊപ്പമെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭരത് ചന്ദ്രൻ ഐപിഎസ്, ലേലം, കമ്മീഷണർ ഇതെല്ലാം സുരേഷ് ​ഗോപിയുടെ ഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷും കുറച്ചു വർഷങ്ങൾക്കു മുൻപ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. താരം അടുത്തിടെ നടത്തിയ ഒരു അഭിമുഖം വൈറലാവുകയാണ്.

ജീവിതത്തിലെ ഏറ്റവും വലിയ വേദനയെ വേദനയെക്കുറിച്ച് സുരേഷ് ​ഗോപി പറഞ്ഞതിങ്ങനെ.. ഇ ന്നലയെ കുറിച്ച് ഓർക്കുമ്പോൾ പേടിയാണ്. നമ്മുടെ ജീവിതത്തെ കീറി മുറിക്കുന്ന ഒരു അനുഭവമാണ് ആ സിനിമ.  ഞാൻ എന്ന നടന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ചിത്രമാണ്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യമുണ്ടതിൽ. ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറാത്ത ഒരു മനുഷ്യനാണ് ആ സിനിമയിലെ കഥാപാത്രം. ജീവിതത്തിൽ ഇതേ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. എനിക്ക് ഇന്നും അത് വലിയൊരു ആഘാതമാണ്.

മകന്റെ ചിത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ സുരേഷ് ഗോപി പറയുന്നത്, ഗോകുൽ അഭിനയിച്ച ആദ്യത്തെ ചിത്രം പോലും താനിതുവരെ കണ്ടിട്ടില്ല എന്നാണ്. തനിക്കെന്തോ ആ ചിത്രം കാണാൻ തോന്നിയില്ല എന്നും കണ്ടുകഴിഞ്ഞാൽ എന്തെങ്കിലും വിമർശിക്കേണ്ടിവരുമോ എന്ന പേടിയുണ്ട് എന്നും സുരേഷ് ഗോപി പറയുന്നു. മകന്റെ അഭിനയത്തിൽ പോരായ്മ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം എന്നും എന്നാൽ തനിക്കു അതൊന്നും ഇഷ്ടമല്ല, അവൻ അവന്റെ വഴിയേ കൃത്യമായി വരട്ടെ എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

ഇപ്പോൾ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സുരേഷ് ഗോപി അതിനു ശേഷം ചെയ്യാൻ പോകുന്ന രണ്ടു ചിത്രങ്ങളും തീരുമാനിച്ചു കഴിഞ്ഞു. ഇതിനെല്ലാം പുറമെ ലേലം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും സുരേഷ് ഗോപി അടുത്ത വർഷം അഭിനയിക്കും. ഇനിയും ആക്ഷൻ ചിത്രങ്ങൾ പ്രതീക്ഷിക്കാമെന്നും സിനിമയ്ക്കു ആവശ്യമായ എന്തും ചെയ്യാൻ ഇപ്പോഴും തയ്യാറാണെന്നും സുരേഷ് ഗോപി പറയുന്നു. എം പി കൂടിയായ അദ്ദേഹം ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിലൂടെയും ജനശ്രദ്ധ നേടുന്ന വ്യക്തിത്വമാണ്.