സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി, വാർത്തയിൽ പിഴവ് പറ്റിയത് ‘ടൈംസ് നൗ’വിന്

സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ വാര്‍ത്തയക്കൊപ്പം ടൈംസ് നൗ നല്‍കിയത് സുരേഷ് ഗോപിയുടെ ചിത്രം.രണ്ടുദിവസമായി കാണാനില്ലാതിരുന്ന ജയകുമാറിനെ സ്വന്തം വീടിന് പിറകില്‍ കൈകാലുകള്‍ കെട്ടി കത്തിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. താന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിന് നങ്കുനേരി കോണ്‍ഗ്രസ് എംഎല്‍എ റൂബി മനോഹരന്‍ ഭീഷണിപ്പെടുത്തുന്നതായി ജയകുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു.

മാന്യമല്ലാത്ത മാധ്യമപ്രവർത്തനം എന്ന അഭിപ്രായങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണമായി ഉയരുന്നു അതെ സമയം നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപി കുടുംബസമേതം തൃശൂരിലെ ഒരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു . ഒറ്റനോട്ടത്തിൽ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയർ സ്റ്റൈലിലെ വ്യത്യാസമാണ് ഇത് സുരേഷ് ഗോപി അല്ലല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. സുരേഷ് ഗോപിയുടെ അപരൻ എന്ന രീതിയിലും ഈ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

സിനിമ പിആർഓ മഞ്ജു ഗോപിനാഥാണ് വിഡിയോ പുറത്തുവിട്ടത്. ‘‘തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപിയും കുടുംബവും’’ എന്ന തലക്കെട്ടോടെയാണ് മഞ്ജു സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചത്. നിൽപിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി എന്ന് തോന്നിക്കുന്ന അനുജൻ സുഭാഷിന്റെ വിഡിയോ വളരെ പെട്ടന്നു തന്നെ പ്രേക്ഷകരുടെ ഇടയിൽ വൈറലായി മാറി.കൊല്ലം സ്വദേശികളായ ഗോപിനാഥൻ പിള്ള ജ്ഞാനലക്ഷ്മി അമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂത്ത പുത്രനാണ് സുരേഷ് ഗോപി. സുഭാഷ് ഗോപിയെ കൂടാതെ താരത്തിന് സനിൽ ഗോപി, സുനിൽ ഗോപി എന്നിങ്ങനെ ഇരട്ട സഹോദരങ്ങൾ കൂടിയുണ്ട്.

കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ് നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി മത്സരിച്ച തൃശൂർ. കനത്ത ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച മണ്ഡലമാണിത്. മുൻകാലങ്ങളിലും ഇവിടെ ജനവിധി തേടിയെങ്കിലും, അപ്പോഴൊന്നും സുരേഷ് ഗോപിയെ വിജയം തുണച്ചിരുന്നില്ല. എന്നിരുന്നാലും തൃശൂരിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നുരാജ്യസഭാ കാലം അവസാനിപ്പിച്ച് സുരേഷ് ഗോപി നേരെയെത്തിയത് തന്റെ തട്ടകമായ മലയാള സിനിമയിലേക്കാണ്. വന്നവരവിൽ ആദ്യ ചിത്രം ‘പാപ്പൻ’ 50കോടി ക്ലബിൽ കയറിപ്പറ്റി.ജൂൺ നാല് കഴിഞ്ഞ് പ്രവർത്തനം അതിഗംഭീരമായി തുടങ്ങും എന്ന് പറയുമ്പോൾ സുരേഷ് ഗോപിയുടെ വാക്കുകളിൽ വിജയപ്രതീക്ഷ നിറയുന്നു. വോട്ടിംഗ് കഴിഞ്ഞയുടൻ തൃശൂർ വിടാൻ സുരേഷ് ഗോപിക്ക് പദ്ധതിയില്ല. കുറച്ചുകൂടി സന്ദർശനങ്ങൾ ബാക്കിയുണ്ട്. എല്ലായിടത്തും കൂടി എത്താൻ കഴിഞ്ഞില്ല എന്ന് സുരേഷ് ഗോപി

ഇനി ആയുർവേദത്തിൽ നടുവിനുള്ള ചികിത്സ ചെയ്യണം. അതിനു ശേഷം യു.എസിൽ ഒരു സിനിമ തുടങ്ങാനിരിക്കുന്നു. ജൂൺ നാലിന് ഇവിടെ ഉണ്ടാവാൻ പറ്റുമോ എന്ന് സംശയമുണ്ട്
അതുകൊണ്ട് ആ പടം നീക്കിവച്ച്‌ അതിനു പിന്നാലെ വരുന്ന അടുത്ത സിനിമ ചെയ്യാമെന്ന് കരുതുന്നു. മെയ് 25 വരെ വേറെ സിനിമാ ഷെഡ്യൂളുകൾ സാധ്യമല്ല. 25 ന് മഹാരാഷ്ട്രയിൽ പോകേണ്ടതുണ്ട്. ഡൽഹിയിലും എത്തണം എന്ന് സുരേഷ് ഗോപികഴിഞ്ഞ ദിവസം വോട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ വോട്ട് ചെയ്യുന്ന പതിവ് സുരേഷ് ഗോപി മുടക്കിയില്ല. തൃശൂരിലാണ് ഇക്കുറി അദ്ദേഹം വോട്ട് ചെയ്തത്.

ഒപ്പം ഭാര്യ രാധികാ സുരേഷ് ഗോപിയും ഉണ്ടായിരുന്നുജെ.എസ്.കെ., ഒറ്റക്കൊമ്പൻ, SG 251, ഒരു പെരുങ്കളിയാട്ടം തുടങ്ങിയ ചിത്രങ്ങൾ സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ കളിയാട്ടം സിനിമയുടെ തുടർച്ചയാണ് ജയരാജിന്റെ ‘പെരുങ്കളിയാട്ടം’തിരുവനന്തപുരത്തെ ആയുർവേദ ചികിത്സയ്ക്കുശേഷം മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. അഞ്ചു ദിവസമെങ്കിലും അവിടെ തുടരണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. അതിനുശേഷം ഏഴു ദിവസത്തെ സിനിമാ ഷൂട്ടിംഗിനായി അമേരിക്കയിലേക്ക് തിരിക്കും. മടങ്ങിയെത്തിയ ശേഷം മൂന്ന് സിനിമകളുടെ ഡബ്ബിംഗ് പൂർത്തിയാക്കും.