സഹോദരിക്ക് ഭര്‍ത്താവുമായി അവിഹിത ബന്ധമെന്ന് സംശയം, മുഖത്തിന് നേരെ വെടിയുതിര്‍ത്ത് യുവതി

ന്യൂഡല്‍ഹി. സഹോദരിക്ക് ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതി സഹോദരിയുടെ മുഖത്ത് വെടിവെച്ചു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുമൈല എന്ന യുവതിക്കാണ് വെടിയേറ്റത് സംഭവത്തില്‍ ഇവരുടെ സഹോദരി സോനുവിനെ പോലീസ് പിടികൂടിയത്. കഴ്ഞ്ഞ ദിവസം പോലീസില്‍ പരാതിയുമായി യുവതി എത്തുന്നത്. തന്നെ മൂത്ത സഹോദരി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.

തോക്ക് ഉപയോഗിച്ച് മുഖത്തിന് നേരെ വെടിവെച്ച ശേഷം തോക്കിന്റെ പിന്‍ഭാഗം കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം യുവതിക്ക് നിസാര പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്. സംഭവത്തില്‍ പ്രതി പോലീസ് പിടിയിലാണ്. സഹോദരിക്ക് ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് ഇവര്‍ സംശയിച്ചിരുന്നു.