പിണറായിയും കോടിയേരിയും അമേരിക്കയിലേക്ക് പണം കടത്തി

മുഖ്യമന്ത്രി പിണറായി വിനയനും സി പി എം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണനും വൻ ഫണ്ട് അമേരിക്കയിലേക്ക് കടത്തി എന്ന് സ്വപ്ന സുരേഷ്. സ്വർണ്ണ കടത്ത് കേസിനേക്കാളും ബിരിയാണിയിൽ സ്വർണ്ണം കടത്തിയതിനേക്കാളും വൻ വിവാദത്തിൽ പിണറായി വിജയൻ ചാടിയിരിക്കുന്നു. ഒരു പക്ഷേ കേരളം ദരിദ്രമാകാൻ തന്നെ കാരണം സ്വപ്ന പറയുന്നത് ശരി എങ്കിൽ ഇവിടുത്തേ പണം അമേരിക്കയിലേക്ക് കടത്തിയതാകാം. ഞാൻ ഒരു ബാഗിൽ പണം കടത്തി എന്നാണ്‌ എല്ലാരും പറയുന്നത്.

എന്നാൽ പിണറായിയും കോടിയേരിയും പണം കടത്തുന്നത് അമേരിക്കയിലേക്കാണ്‌. ഇതിനിട നില്ക്കുന്നത് ബിലിവേഴ്സ് എന്ന ചർച്ചകാരാണ്‌ എന്നും പറയുന്നു. അതുകൊണ്ടാണ് ബിലിവേഴ്സ് ചർച്ചിന്റെ എഫ്.സി.ആർ.എ. റദ്ദായതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ശബ്ദരേഖ പുറത്തുവിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

നിരവധി കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരൺ. സാധാരണ ചെറിയ കമ്മീഷൻ വാങ്ങിനടക്കുന്ന ലാൻഡ് ബ്രോക്കർ ഇത്രയധികം കമ്പനികളുടെ ഡയറക്ടറാകുമോ? അത്രയധികം സ്വാധീനമുള്ള ആളാണ് ഷാജ് കിരൺ. ഇത്രയും ഫണ്ട് കൈകാര്യം ചെയ്യുന്ന ബിലീവേഴ്സ് ചർച്ചിന്റെ ആളായ ഷാജ് കിരൺ സമവായ ശ്രമത്തിന് വരുമ്പോൾ തന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കുമല്ലോ