സ്വപ്ന സുരേഷിന് സർക്കാർ മുദ്ര പതിപ്പിച്ച വിസിറ്റിം​ഗ് കാർഡ്

Swapna Suresh Visiting Card

സ്വർണക്കടത്ത് കേസിലെ പ്രതികളായ, സ്വപ്നയുടെയും, മുൻ ഐ ടി ഫെല്ലോ അരുൺ ബാലചന്ദറിന്റെയും വിസിറ്റിംഗ് കാർഡിൽ കേരളസർക്കാറിന്റെ ഔദ്യോഗിക മുദ്ര. സർക്കാരിലെ കരാർ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിൽ കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്ര. വഴിവിട്ട ബന്ധങ്ങൾക്കു സ്വപ്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങൾക്കു ശക്തിയേകുന്നതാണ് വിസിംറ്റിം​ഗ് കാർഡ്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ വിസിറ്റിങ് കാർഡ് ആണ് സ്വപ്ന അച്ചടിച്ചത്. മാസങ്ങളോളം ഇത് ഉപയോഗിച്ചിട്ടും ഉന്നതരാരും തടഞ്ഞില്ല.

Swapna Suresh Visiting Card

പി.ഡബ്ല്യൂ.സിയെ സംബന്ധിച്ച് പ്രതിപക്ഷം മുന്നോട്ടുവെച്ച മുഴുവൻ ആരോപണങ്ങളും നൂറു ശതമാനം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. കേരളത്തിൽ സി.പി.എമ്മിനു പോലും നിയന്ത്രിക്കാൻ കഴിയാത്ത കൺസൾട്ടൻസി ഭരണമാണ് നടക്കുന്നത്. കള്ളക്കടത്തും പിൻവാതിൽ നിയമനങ്ങളും ധാരാളമായി നടക്കുകയാണ്. ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുഖ്യമന്ത്രി ഓഫീസ് തുറന്നുകൊടുത്തു. പ്രതിപക്ഷ നേതാവ് നാവിന് എല്ലില്ലാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ തിരിഞ്ഞുനടക്കുന്നത് എന്തിനാണ് അവസാന നിമിഷം വരെ ശിവശങ്കറിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ പങ്കാളിത്തം ഓരോ ദിവസവും വ്യക്തമാവുകയാണ്.

Swapna Suresh Visiting Card

മാത്രമല്ല, വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന ഉന്നത ജോലികൾ നേടിയത് എന്ന് വ്യക്തമായിട്ടും പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. എയർ ഇന്ത്യാ സാറ്റ്സിൽ ജോലി നേടുന്നതിനായാണ് സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ സർവകലാശാലയുടേത് എന്ന പേരിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ബികോം ബിരുദദാരിയെന്ന് കാണിക്കാനായിരുന്നു സർട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സർവകലാശാലയായ ഇവിടെ ബികോം കോഴ്സ് പോലുമില്ല. സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉള്ളത് നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കർണാടക, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. വൻ റാക്കറ്റാണ് ഇതിന് പിന്നിലുള്ളത്