ശിവശങ്കർ നടത്തിയ നിയമനങ്ങൾ അന്വേഷിക്കാൻ രഹസ്യസമിതി രൂപികരിച്ച് മുഖ്യൻ

ഐടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോൾ ശിവശങ്കർ നടത്തിയ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ച് സർക്കാർ.
അന്വേഷണത്തിന്റെ ഉത്തരവിന്റെ പകർപ്പ് കർമ്മ ന്യൂസിന്. ശിവശങ്കർ നടത്തിയ നിയമനങ്ങളിൽ സർക്കാരിന് പോലും ഒരു വ്യക്തതയുമില്ല. ഈ സാഹചര്യത്തിലാണ് അധികാര സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ശിവശങ്കർ നടത്തിയ നിയമനങ്ങൾ കണ്ടെത്തുകയാണ് നീക്കം. അന്വേഷണ സംഘങ്ങൾ ശിവശങ്കറിന് പിന്നാലെയാണ് ഈ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ തിടുക്കപ്പെട്ട് ഇപ്പോൾ ശിവശങ്കർ നടത്തുന്ന നിയമനങ്ങൾ കണ്ടെത്തുന്നത്. ഇതിൽ വിവാദമാകുന്ന നിയമനങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്തി വിവാദം ഒഴിവാക്കുന്നതിനാണ് ഈ തിടുക്കം. സ്വപ്‌നയുടെ നിയമനം വലിയ വിവാദം ആണ്. ഇത് കൂടാതെ അരുൺ ബാലചന്ദ്രനെ ഉന്നതാധിാക കസേരയിൽ നിയമിച്ചതും ശിവശങ്കർ. ഇത്തരത്തിലുള്ള നിരവധി നിയമനങ്ങൾ ശിവശങ്കർ നടത്തിയിട്ടുണ്ട്. ഇതിനെപ്പറ്റിയൊന്നും സർക്കാരിന് അറിയില്ല. ഭരിക്കുന്ന സർക്കാർ പോലും അറിയാതെ യുള്ള നിയമനം. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ മുഖ്യൻ പോലും അറിയാതെ കാണിച്ചുകൂട്ടിയതിന്റെ പിന്നാലെ പായുകയാണ് സർക്കാർ.

സ്വർണ്ണക്കടത്തുകേസ്സിനെ കുറിച്ച് ആര് ചോദിച്ചാലും അന്വേഷണം നടക്കട്ടെയെന്ന് മുഖ്യൻ ആവർത്തിക്കുമ്പോൾ ഒരു വഴിക്കൂടെ വിശ്വസ്തനെ കുറിച്ച് രഹസ്യാന്വേഷണം നടത്തുകയാണ് മുഖ്യൻ. വിശ്വസ്തനെ കുറിച്ച് സത്യത്തിൽ മുഖ്യനൊന്നും അറിയില്ല. എന്നാൽ മുഖ്യനെക്കുറിച്ച് വ്യക്തമായ ധാരണ ശിവശങ്കറിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് മുക്യനെ മറികടന്ന് ശിവശങ്കർ ഓടിനടന്ന് വേണ്ടപ്പെട്ടവർക്കൊക്കെ നിയമനം നടത്തിയത്.

അതും താഴെയൊന്നുമല്ല ഉന്നതങ്ങളിൽ. ഒരു സ്വർണ്ണക്കടത്ത് പൊക്കിയപ്പോളാണ് ഇതൊക്കെ പുറത്ത് വന്നത്. കാലങ്ങളായി മുഖ്യമന്ത്രിയെ പോലും നോക്കുകുത്തിയാക്കി ശിവശങ്കർ എത്രയോ നിയമനം നടത്തിയിട്ടുണ്ടാകും. ഇതേക്കുറിച്ചൊന്നും ചോദിച്ചാൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ആ വകുപ്പിലുള്ളവർക്ക് പോലും അറിവുണ്ടാകില്ല. ഇതെല്ലാം അനധികൃത നിയമനങ്ങളാകും എന്ന് ഊഹിക്കാവുന്നതാണ്. മുഖ്യമന്ത്രിയെ കൈയ്യിലെടുത്ത് ശിവശങ്കർ സർക്കാരിനെ മുഴുവൻ കുരുക്കിലാക്കിയിരിക്കുന്നു.

സർക്കാരിന്റെ അധികാരം മുഴുവൻ കൈയ്യാളി ഒരു ഐഎഎസ്സ് ഓഫീസർ. എത്ര വിചിത്രമാണ് ഇത്. സർക്കാരിന്റെ അധികാരങ്ങളിലെല്ലാം ശിവശങ്കർ കൈകടത്തിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ മാത്രം പിടിപ്പുകേടാണ്. മുഖ്യമന്ത്രിക്കും മുകളിലാണോ ഐടി സെക്രട്ടറി. മുൻപ് സ്പ്രിംഗ്ലർ വിവാദം ഉയർന്നപ്പോൾ ശിവശങ്കറിന്റെ പരമാധികാരം എന്താണെന്ന് കേരളം കണ്ടതാണ്. സ്പ്രിംഗ്ലർ കരാർ നേരിട്ട് നടത്തിയത് ഞാനാണ്. അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്കാണെന്ന്. അപ്പോൾ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിക്കോ പോലും അതിൽ ഒരു അറിവും ഇല്ലായിരുന്നോ. എല്ലാം നടപ്പാക്കാനുള്ള പൂർണ്ണ അധികാരം ശിവശങ്കറിനെന്ന് ഈ ഒരു കാര്യത്തിൽ നിന്നും വ്യക്തമായതല്ലെ. അത്രത്തോളം അധികാരം മുഖ്യമന്ത്രി കൊടുത്തിട്ടുള്ള ശിവശങ്കർ നിരവധി നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അതൊന്നും സർക്കാരിനേ അറിയില്ല എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ രഹസ്യ അന്വേഷണം നടത്തുന്നത്. കേരളത്തിലെ കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങളടക്കമാണ് സ്പ്രിംഗ്ലർ കമ്പനിക്ക് കമൈറിയത്. അമേരിക്കൻ കമ്പനിക്ക് വിറ്റു എന്ന് തന്നെ പറയാം. ആ കാശും മുഖ്യമന്ത്രി അറിയാതെ ശിവശങ്കറിന്റെ കീശയിലുണ്ടാകും.

ഇഷ്ടക്കാർക്കും വേണ്ടപ്പെട്ടവർക്കുമൊക്കെ ഓടി നടന്ന് നിയമനം കൊടുത്തു. സ്വപ്‌നയ്ക്ക് പോലും വഴിവിട്ട നിയമനമാണ് ശിവശങ്കർ കൊടുത്തത്. പത്താംക്ലാസ്സ് പോലും പാസ്സായിട്ടില്ലെന്ന് സഹോദരൻ തന്നെ പറയുന്നു സ്വപ്‌നയുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഇത്തരത്തിലൊരു സ്ത്രീയ്ക്ക് നിയമനം കൊടുത്തത് എത്ര പിഴവാണ്. ഏറെ ഗൗരവമായി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട ഐടി വകുപ്പിൽ. അവർക്ക് സ്വർണ്ണക്കടത്തിൽ ബന്ധമെന്ന് പുറത്ത് വരുമ്പോൾ എത്രവലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഇതുപോലെ ഏതെല്ലാം വകുപ്പുകളിൽ ശിവശങ്കർ വഴിവിട്ട നിയമനം നടത്തിയിട്ടുണ്ടാകും. ഇതെല്ലാം പുറത്ത് വരുമ്പോൾ മുഖ്യമന്ത്രിക്ക് ഉ്ത്തരംമുട്ടും. എന്നിട്ട് ഇതെല്ലാം നിസ്സാരവൽക്കരിക്കുകയാണ് സർക്കാർ. ഇപ്പോഴും അന്വേഷണം നടക്കട്ടെ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യൻ പറഞ്ഞു കൊണ്ടിരിക്കുന്നത്. ശിവശങ്കറിനെതിരെ അന്വേഷണം മുറുകുമ്പോൾ സത്യങ്ങൾ ഒന്നൊന്നായി പുറത്ത് വരും. അപ്പോഴായിരിക്കും മുഖ്യമന്ത്രി പോലും ശിവശങ്കർ കാട്ടിക്കൂട്ടിയതൊക്കെ തിരിച്ചറിയുന്നത്.