സ്പ്രിങ്കളര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് സഖാക്കള്‍

ഈ കൊറോണക്കാലത്തും സ്പ്രിങ്കളര്‍ അഴിമതി നടത്തിയ കേരള സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സഖാക്കളില്‍ നിന്ന് ദിനം പ്രതി നേരിടേണ്ടി വരുന്നത് വന്‍ സൈബര്‍ ആക്രമണങ്ങള്‍. രമേശ് ചെന്നിത്തല പറഞ്ഞ പ്രസ്താവനകള്‍ ഹൈക്കോടതി വരെ ശരിവെച്ചിട്ടുണ്ടെങ്കിലും സഖാക്കള്‍ നിരന്തരം അക്രമണം അഴിച്ചുവിടുകയാണ്. കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കെതിരെ സംസാരിക്കുക എന്നത് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ നേതാവിനെ ട്രോളുന്നതിനും നശിപ്പിക്കുന്നതിനുമാണ് ഇവര്‍ മുന്‍പ്പന്തിയില്‍ നില്‍ക്കുന്നത്. ഇത്തരത്തില്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ പരാതി കൊടുത്തിട്ടും അതിനൊന്നും കേസെടുക്കേണ്ട എന്ന നിലപാടാണ് മുഖ്യമന്തിയുടേത്. മുഖ്യമന്തിയുടെ നിര്‍ദ്ദേശാനുസരണം തന്നെയാണ് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നത് എന്നതില്‍ സംശയമില്ല.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഹരിപ്പാട് റെവന്യു ടവറിന്റെ മുന്‍വശം നടത്തിയ സമാധാനപരമായ പ്രക്ഷോഭത്തെ പോലീസ് ബോധപൂര്‍വ്വം അലംകോലപ്പെടുത്തിയതായി പരാതി. അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍, ബ്ലോക്ക് യൂത്ത് കമ്മിറ്റി പ്രസിഡന്റ് കെഎസ് ഹരികൃഷ്ണന്‍, ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി വിഷ്ണു ഹരിപ്പാട,് കൊച്ചി യൂണിവേഴ്‌സിറ്റിയിലെ എംഫില്‍ വിദ്യാര്‍ത്ഥി അബാദ, ഹരിപ്പാട് യൂത്ത് കോണ്‍്ഗ്രസ് പ്രവര്‍ത്തകന്‍ വിഷ്ണു തുടങ്ങിയവര്‍ പ്ലക്കാര്‍ഡും പിടിച്ചുകൊണ്ടാണ് സമരം നടത്തിയത്.

ഈ സമരം നടത്തുന്നതിന് തൊട്ടുമുന്നെ ബിജെപിയുടെ 16 പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു സമരം നടത്തിയിരുന്നെങ്കിലും പോലിസുകാര്‍ അവര്‍ക്കെതിരെ പ്രതികരിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് സമരം ആരംഭിച്ച് ഉടന്‍ തന്നെ പോലീസ് അവരുടെ നേരെ പാഞ്ഞടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹരിപ്പാട് ഓഫിസിലെ ജീപ്പ് ഡ്രൈവര്‍ പ്രവീണ്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്ഷേപിച്ച് സംസാരിക്കുകയുണ്ടായി. പ്രതിപക്ഷ നേതാവിനെതിരെ പോലൂം ആക്ഷേപപരമായ സമീപനമാണ് അവര്‍ സ്വീകരിച്ചത്.