മഴക്കാലത്ത് കോവിഡ് ഭീകരമാകും, ഭയാനകമായ റിപോർട്ട്

മഴയും വെള്ളപൊക്കവും, കാറ്റും, ഇടിയും, ഉരുൾ പൊട്ടലും, എലിപ്പനിയും, ഡങ്കിയും, പനിയും ജലദോഷവും ഒക്കെ കേരളത്തേ തേടിവരുന്ന സ്ഥിരം ദുരന്തങ്ങൾ ആണ്‌. നമ്മുടെ നാട് 2018 മുതൽ ഇവർ കുട്ടി ചോറാക്കുന്നു. എന്നാൽ ഈ മഴക്കാലത്ത് കേൾക്കുക..അറിയുക..ജാഗ്രത..ലോക മഹാമാരിയായ കോവിഡ് എന്ന പുതിയ ഭീകര അഥിതി കൂടി വരുന്നു.

മഴക്കാലമായാല്‍ ഇന്ത്യയില്‍ രണ്ടാം കോവിഡ് വരുമെന്ന ഭയാനകമായ റിപ്പോര്‍ട്ട് പുറത്ത്. ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റിലോ ഇന്ത്യയില്‍ ഒരു രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഇത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് മലയാളികളെയാണ.. വര്‍ഷാ വര്‍ഷം മണ്‍സൂണ്‍ കൂടുതല്‍ ലഭിക്കുന്നത് മലയാളികള്‍ക്കാണ്. അതിന്റെ അനന്തരഫലം രണ്ട് പ്രളയത്തിലൂടെ നാം അനുഭവിച്ചതാണ്.. പ്രളയത്തോടൊപ്പം കൊറോണയും കൂടി വന്നാല്‍ ജനത്തിന്റെ അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറത്താകും.

എല്ലാ മഴക്കാലത്തും മണ്ണിടിച്ചില്‍, തൊഴിലില്ലായ്മ, മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, വൈറല്‍ പനികള്‍, ജലദോഷം ഇവയെല്ലാം അലട്ടുന്ന മലയാളികള്‍ക്ക് ഈ മണ്‍സൂണ്‍ സമ്മാനിക്കുക ഇരട്ടി പ്രഹരമായിരിക്കും. കൊറോണ ഇപ്പോള്‍ ശാന്തത കാണിച്ചിട്ട് വീണ്ടും താണ്ടവന്യത്തമാടുമോ എന്നുള്ള ആകുലതയിലാണ് ലോകം മുഴുവന്‍. മെയ് മൂന്ന് വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ശാരീരിക അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പാലിച്ച് എങ്ങനെ ഇന്ത്യ മുന്നോട്ട് പോകുമെന്നതിനെ അനുസരിച്ചാകും കൊവിഡിന്റെ വ്യാപനം ഉണ്ടാവുക. അതിനെ തടയുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഇപ്പോള്‍ ദിസവേന കൂടി വരുന്ന കൊവിഡ് കേസുകള്‍ പതിയെ കുറഞ്ഞു തുടങ്ങും. അത് ആഴ്ചകളും മാസങ്ങളും നീണ്ടുനിന്നേക്കാമെന്ന് ശിവ്‌നാടാര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ സമിത് ഭട്ടാചാര്യ പിടിഐയോട് പറഞ്ഞു. എന്നാല്‍, ഇതിന് ശേഷം പെട്ടെന്ന് കേസുകളില്‍ ഒരുവര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രഫസര്‍ രാജേഷ് സുന്ദരേശനും ഇക്കാര്യം ഊന്നിപറഞ്ഞു. കാര്യങ്ങള്‍ സാധാരണനിലയിലേക്ക് വീണ്ടും എത്തുമ്പോള്‍ കേസുകളില്‍ വര്‍ധന വന്നേക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.